CinemaGeneralLatest NewsMollywoodNEWS

വിസ്മയിപ്പിക്കുന്ന ഒരു സംഭവം നടന്നു, സമകാലികരായ രണ്ട് അഭിനേതാക്കളുടെ ജീവിതത്തില്‍ സംഭവിക്കാനിടയില്ലാത്ത ഒന്ന്: മോഹൻലാൽ

സെപ്തംബർ 7 നു മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ആണ്. അതിന്റെ ആഘോഷത്തിലാണ് മലയാള സിനിമാലോകം. സിനിമാരംഗത്തുള്ളവരും മമ്മൂട്ടിക്ക് ആശംസകളര്‍പ്പിച്ച് എത്തിയിട്ടുണ്ട്. മമ്മൂട്ടിയെ കുറിച്ചുള്ള ഓര്‍മ്മകളും സിനിമാനുഭവങ്ങളും പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ പ്രമുഖ പത്രത്തിന്റെ വാരാന്തപ്പതിപ്പിലെഴുതിയ ‘നിങ്ങളുടെ മമ്മൂക്ക, എന്റെ ഇച്ചാക്ക’ എന്ന കുറിപ്പ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു.

മമ്മൂട്ടി തനിക്ക് ജ്യേഷ്ഠസഹോദരനെ പോലെയാണെന്നും അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ തന്നെ സിനിമകള്‍ ചെയ്യാനായതും ഒരുമിച്ചഭനിയക്കാനായതും മഹാഭാഗ്യമായാണ് കരുതുന്നതെന്നും മോഹൻലാൽ കുറിപ്പിൽ വ്യക്തമാക്കുന്നു. അൻപതിലധികം സിനിമകളിൽ താനും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്ന് പറയുകയാണ് മോഹൻലാൽ. മമ്മൂട്ടിയുടെ മകനായി അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച തങ്ങളുടെ കാലഘട്ടത്തിലെ ഒരേയൊരു നടനാണ് താനെന്നാണ് മോഹന്‍ലാല്‍ പറയുന്നു. പടയോട്ടം എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും അച്ഛനും മകനുമായി അഭിനയിച്ചത്.

Also Read:ഞാന്‍ പോയ ഗ്യാപ്പില്‍ എന്റെ തന്നെ സുഹൃത്തുമായി അദ്ദേഹം ഒരു റിലേഷന്‍ ആരംഭിച്ചു: വെളിപ്പെടുത്തി ആര്യ

‘ഐ.വി. ശശിയുടെ അഹിംസ (1981)യിലാണെന്നു തോന്നുന്നു ഞങ്ങളാദ്യം ഒന്നിച്ചഭിനയിച്ചത്. രണ്ടുവര്‍ഷം കഴിഞ്ഞാണ് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും വിസ്മയം തോന്നുന്ന ഒരു സംഭവം ഞങ്ങളിരുവരുടെയും അഭിനയജീവിതത്തില്‍ സംഭവിച്ചത്. സമകാലികരായ രണ്ട് അഭിനേതാക്കളുടെ ജീവിതത്തില്‍ സാധാരണയായി സംഭവിക്കാനിടയില്ലാത്ത ഒന്ന്. ജിജോയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പൂര്‍ണമായി ഇന്ത്യയില്‍ ചിത്രീകരിച്ച മലയാളത്തിലെ ആദ്യത്തെ 70 എം.എം. സ്റ്റീരിയോഫോണിക് ചിത്രമായ പടയോട്ടത്തില്‍ ഞാന്‍ അവതരിപ്പിച്ച കണ്ണന്‍ എന്ന കഥാപാത്രത്തിന്റെ അച്ഛന്‍ കമ്മാരനായി വേഷമിട്ടത് ഇച്ചാക്കയായിരുന്നു. അങ്ങനെ ഇച്ചാക്കയുടെ മകനായി അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച ഞങ്ങളുടെ തലമുറയിലെ ഒരേയൊരു നടനായി ഞാന്‍ മാറി. അതിനുശേഷം എം.ടി. സാറിന്റെ സ്‌ക്രിപ്റ്റില്‍ ഐ.വി. ശശിയുടെയും ടി. ദാമോദരന്‍ മാസ്റ്ററുടെയും മറ്റും എത്രയോ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളില്‍ ഞങ്ങളൊന്നിച്ചു. പിന്നീട് ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു. പരസ്പരം സിനിമകളിൽ അതിഥി താരമായും അഭിനയിച്ചു’, മോഹൻലാൽ കുറിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button