GeneralLatest NewsMollywoodNEWSSocial Media

14 ദിവസങ്ങൾ, ‘ട്രിപ്പ്’ തീരുന്നതും നോക്കി അങ്ങനെ കിടക്കും: കോവിഡിനെ അതിജീവിച്ചതിനെ കുറിച്ച് നടൻ കണ്ണൻ സാഗർ

മിമിക്രി വേദികളിലൂടെ ശ്രദ്ധ നേടിയ താരമാണ് കണ്ണൻ സാഗർ. നിരവധി സിനിമകളിലും കണ്ണൻ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കോവിഡിനെ അതിജീവിച്ചതിനെ കുറിച്ച് പറയുകയാണ് കണ്ണൻ. കഴിഞ്ഞ ദിവസമാണ് 14 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിലേക്ക് മടങ്ങി എത്തിയതെന്ന് കണ്ണൻ സാഗർ പറയുന്നു.

കണ്ണൻ സാഗറിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഞാന്‍ വിശ്വസിക്കുന്ന ദൈവങ്ങള്‍ക്ക് നന്ദി….?? പതിനാലുദിവസമായി ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലും, കോട്ടയം മെഡിക്കകോളേജിലുമായി ഞാന്‍ ചികിത്സയില്‍ ആയിരുന്നു,.. നാം കാണാന്‍ താല്പര്യപെടാത്ത,അനുഭവിക്കണമെന്ന് യാതൊരു രീതിയിലും ഇഷ്ട്ടപ്പോടാത്ത, ജീവിതത്തിന്റെ മറ്റൊരു ലോകത്തേക്ക്, അനുസരണയോടെ, കൃത്യനിഷ്ടയോടെ, സമയങ്ങളില്‍ മരുന്നുകളും സേവിച്ചു ഒരു കൊച്ചുകുട്ടീയെപ്പോലെ ആ ബഡില്‍ കിടന്നു, ഒന്ന് ആഞ്ഞു ചുമക്കാന്‍ പേടി, അധികം ആഹാരം കഴിക്കാന്‍ വയ്യ, ഒന്നിന് പുറകേ ഒന്നായി വന്നുകൊണ്ടിരുന്ന ‘ട്രിപ്പ്’ അത് തീരുന്നതും നോക്കി അനങ്ങാതെ അങ്ങനെ കിടക്കും, ഉറക്കം, അല്‍പ്പം സ്വസ്ഥത അത് സ്വപ്നങ്ങളില്‍ മാത്രം.

മെഡിക്കകോളേജ് അല്ലേ പലവിധ രോഗികള്‍ വന്നും പോയി നില്‍ക്കുന്നു, ഇടക്ക് അലമുറകളും, വേദനകൊണ്ടുള്ള പുളച്ചിലുകളും, രോഗിയെ ഒറ്റക്കാക്കി സ്ഥലം വിടുന്ന വിരുതന്‍ന്മാരും, അടുത്ത നടപടി എന്തെന്നു പകച്ചുനില്‍ക്കുന്ന പ്രായമായ കൂട്ടിരുപ്പുകാര്‍ പ്രായമായ തള്ളമാരോ, അകന്ന ബന്ധുക്കളോ ഒക്കെയായിരിക്കും കൂട്ടിരുപ്പുകാരില്‍ ഏറെയും, ഒരു സത്യം ഏതുതരം രോഗികള്‍ ആണെങ്കിലും ഒരു ആശങ്കക്കും വഴിവെക്കാതെ, കൃത്യമായ നിരീക്ഷണവും,രോഗത്തിന് അനുസരിച്ചു മരുന്നും, സമയാസമയം ഭക്ഷണവും, മരുന്നുകള്‍ കിട്ടേണ്ട സമയം, മൊത്തം മൂടിപൊതിഞ്ഞു, സൂക്ഷിച്ചു നോക്കിയാല്‍ കണ്ണുകള്‍ മാത്രം കാണാവുന്ന കുറേ നല്ലമനുഷ്യര്‍ അവിടെയുണ്ട്, അവരുടെ ഇടപെടലുകളും, സാമീപ്യവും, മരുന്ന് കഴിക്കു എനാലല്ലേ രോഗം മാറൂ എന്ന അവരുടെ പിടിവാശിയും കാണുമ്പോള്‍ എന്തോ കഴിഞ്ഞ ജന്മത്തില്‍ സുഹൃതം ചെയ്ത ജന്മങ്ങള്‍ എന്നു തോന്നിപോകും, ഡോക്ടര്‍, നഴ്‌സ്, അതിനുള്ളിലുള്ള മറ്റു സ്റ്റാഫ് എല്ലാവരും.

ആശുപത്രിയില്‍ ആയ നാളുമുതല്‍ സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍,, ബന്ധുജനങ്ങള്‍, TV. സിനിമാ മേഖലയിലുമുള്ള പ്രിയപ്പെട്ട സഹോദരങ്ങള്‍, നാട്ടുകാര്‍, മറ്റു കൂട്ടുകാര്‍,അങ്ങനെ എന്നെ ഇഷ്ടപ്പെടുന്ന കുറേ നല്ലമനുഷ്യര്‍ നിത്യേന ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നു പക്ഷേ എന്റെ സുഖമില്ലായ്മ മിക്യവര്‍ക്കും മറുപടി നല്‍കാനുതകുന്ന തരത്തില്‍ ആയിരുന്നില്ല ശാരീരികഷീണം, ഇപ്പോള്‍ വീട്ടില്‍ ഞാന്‍ വന്നു നല്ല റെസ്റ്റില്‍ ആണ്, ഒരു കൊറോണാ വന്നു, അതുകൊണ്ട് ശരീരത്തിലെ മറ്റു അസുഖങ്ങള്‍ക്ക് ചികില്‍സിക്കാന്‍ പറ്റി, ഒരു നിമിത്തമായി കാണുന്നു, പ്രിയരേ സൂക്ഷിക്കുക എന്നു മാത്രം പറഞ്ഞുകൊണ്ട്, പൂര്‍ണ്ണ ആരോഗ്യവാനായി എന്റെ സൃഷ്ട്ടി മേഖലയില്‍ വീണ്ടും വിരാച്ചിക്കാന്‍ പ്രിയപ്പെട്ട എല്ലാവരുടെയും അനുഗ്രഹം എനിക്ക് ഇനിയും വേണം, അതുണ്ടാവും എന്ന പ്രതീക്ഷയോടെ,ആരോഗ്യം മേഖലയിലെ സര്‍വ്വര്‍ക്കും ഒറ്റവാക്കില്‍ ‘നന്ദി’ അറിയിക്കുന്നു, സസ്‌നേഹം, കണ്ണന്‍ സാഗര്‍.

shortlink

Related Articles

Post Your Comments


Back to top button