CinemaGeneralLatest NewsMollywoodMovie GossipsNEWS

ടൊവിനോയുടെ ‘മിന്നല്‍ മുരളി’ക്ക് ഡയറക്റ്റ് ഒടിടി റിലീസിന് ?

ടൊവീനോ തോമസ് നായകനാകുന്ന മിന്നൽ മുരളി ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം അവകാശം നെറ്റ്ഫ്ളിക്സിന് ആണെന്ന് മാസങ്ങള്‍ക്കു മുന്‍പ് അണിയറക്കാര്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്.

മിന്നല്‍ മുരളിയുടെ നെറ്റ്ഫ്ളിക്സ് റിലീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കുമെന്നാണ് സൂചന. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ഈ മാസം 10ന് വരുമെന്നും രണ്ടാഴ്ചയ്ക്കകം റിലീസ് ഉണ്ടാവുമെന്നും പ്രചരണമുണ്ട്.

തിയറ്റര്‍ റിലീസിനു ശേഷം ‘കള’ ആമസോണ്‍ പ്രൈമില്‍ നേടിയ മികച്ച പ്രതികരണമാണ് നെറ്റ്ഫ്ലിക്സിനെക്കൊണ്ട് ‘മിന്നല്‍ മുരളി’യുടെ കാര്യത്തില്‍ തീരുമാനം എടുപ്പിച്ചതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടിരുന്നു.

നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ ഹാന്‍ഡിലില്‍ നിന്ന് എത്തിയ ഒരു ട്വീറ്റില്‍ നിന്നാണ് ഈ പ്രചരണം ശക്തിപ്പെട്ടത്. ‘ഇന്നത്തെ ദിവസം എളുപ്പത്തില്‍ പോകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കാരണം നാളെ ഇതിലും എളുപ്പത്തില്‍ കടന്നുപോകും’, എന്നാണ് ഒരു മണിക്കൂര്‍ മുന്‍പ് നെറ്റ്ഫ്ള്ക്സിന്‍റെ ഹാന്‍ഡിലില്‍ വന്ന ട്വീറ്റ്. ഒപ്പം വേഗത്തെ സൂചിപ്പിക്കുന്ന രണ്ട് സ്മൈലികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമെത്തിയ ‘മിന്നല്‍ മുരളി’ ടീസറില്‍ അവതരിപ്പിക്കപ്പെട്ട ‘വേഗം’ എന്ന ഘടകത്തെക്കുറിച്ചാണ് നെറ്റ്ഫ്ളിക്സ് പറയാതെ പറയുന്നതെന്നാണ് ആരാധകരില്‍ പലരുടെയും വിലയിരുത്തല്‍. ഒപ്പം ലെറ്റ്സ് ഒടിടി ഗ്ലോബല്‍ പോലെയുള്ള ഹാന്‍ഡിലുകളും ഈ വിവരം ശരിവെക്കുന്നുണ്ട്.

സെപ്റ്റംബറിൽ നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസ് ആയി ചിത്രമെത്തുമെന്നും വമ്പൻ തുകയ്ക്കാണ് സിനിമയുടെ അവകാശം കമ്പനി സ്വന്തമാക്കിയതെന്നും ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

‘ഗോദ’യ്ക്കു ശേഷം ടൊവീനോയെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗുരു സോമസുന്ദരം മിന്നല്‍ മുരളിയില്‍ ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

സമീര്‍ താഹിറാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ഷാന്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്നു. സംഘട്ടനരംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച വ്‌ലാഡ് റിംബര്‍ഗ് ആണ്. കലാസംവിധാനം മനു ജഗത്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വിഎഫ്എക്‌സിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്. ഗോദയ്ക്ക് ശേഷം ടൊവീനോയും ബേസില്‍ ജോസഫും ഒരുമിക്കുകയാണ് ഈ ചിത്രത്തിലൂടെ. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.

shortlink

Related Articles

Post Your Comments


Back to top button