GeneralLatest NewsMollywoodNEWSSocial Media

നീയില്ലാത്ത ജീവിതം എനിക്ക് സങ്കൽപ്പിക്കാനാകുന്നില്ല: അമാലിന് പിറന്നാൾ ആശംസകളുമായി ദുൽഖർ

ഭാര്യ അമാല്‍ സൂഫിയുടെ ജന്മദിനത്തിൽ പിറന്നാൾ ആശംസകളുമായി ദുല്‍ഖര്‍

ഭാര്യ അമാല്‍ സൂഫിയുടെ ജന്മദിനത്തിൽ പിറന്നാൾ ആശംസകളുമായി ദുല്‍ഖര്‍ സൽമാൻ. മനോഹരമായ കുറിപ്പ് പങ്കുവെച്ചാണ് അമാലിന് ദുൽഖർ ആശംസ അറിയിച്ചത്. നീ ഇല്ലാത്ത ജീവിതം തനിക്ക് സങ്കല്‍പ്പിക്കാനാകുന്നില്ല എന്നാണ് ദുല്‍ഖര്‍ എഴുതിയിരിക്കുന്നത്.

‘നീയില്ലാത്ത ജീവിതം എനിക്ക് സങ്കല്‍പ്പിക്കാനാകുന്നില്ല. ആത്മവിശ്വാസമായ നീയില്ലാത്ത ജീവിതം എനിക്ക് ചിന്തിക്കാനാകില്ല. ജീവിതത്തിലേക്ക് വന്നതിന് നന്ദി. ജീവിതത്തിന് ലക്ഷ്യവും അര്‍ഥവുമുണ്ടാക്കിയതിന്. എല്ലാ സ്വപ്‍നങ്ങളും യാഥാര്‍ഥ്യമാക്കിയതിന്. എന്റെ എല്ലാ അഭിലാഷ പദ്ധതികള്‍ക്കും ഒപ്പമുണ്ടായതിന് നന്ദി. നീ എന്റെ കരുത്താണ്. നിന്നെ ഒരുപാട് സ്‍നേഹിക്കുന്നു’ ഫോട്ടോകള്‍ പങ്കുവെച്ച് ദുല്‍ഖര്‍ എഴുതുന്നു.

https://www.instagram.com/p/CTY-7NdpeVR/?utm_source=ig_embed&ig_rid=7f9aa6ea-3c48-4309-96c7-c868f7071f2d

ദുല്‍ഖറും അമാല്‍ സൂഫിയയും 2011ലാണ് വിവാഹിതരായത്. മറിയം എന്ന മകളും ഇരുവർക്കുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button