BollywoodGeneralLatest NewsNEWS

ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ ചികിത്സയ്ക്കായി 15ലക്ഷം രൂപ നൽകി ദീപിക പദുക്കോൺ

വൃക്ക മാറ്റിവയ്ക്കുന്നതിന് വേണ്ടിയാണ് ദീപിക പണം നൽകിയത്

ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് ചികിത്സാ സഹായവുമായി ബോളിവുഡ് നടി ദീപിക പദുക്കോൺ. നടിയുടെ സിനിമയായ ഛപകില്‍ സഹതാരമായി എത്തിയ ബാല പ്രജാപതിയ്ക്കാണ് ദീപിക സഹായവുമായെത്തിയത്. വൃക്ക സംബന്ധമായ രോ​ഗത്ത തുടർന്ന് ചികിത്സയിലാണ് ബാല ഇപ്പോൾ. വൃക്ക മാറ്റിവയ്ക്കുന്നതിന് വേണ്ടിയാണ് ദീപിക പണം കൈമാറിയത്.

15 ലക്ഷം രൂപയാണ് താരം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. പണം സ്വരൂപിക്കുന്നതിനായി ആവിഷ്‌കരിച്ച ഛന്‍വ് ഫൗണ്ടേഷനാണ് ദീപിക പണം കൈമാറിയത്.

അതേസമയം നായകനൊപ്പം തുല്യ വേതനം ആവശ്യപ്പെട്ടതിന് സഞ്ജയ് ലീലാ ബന്‍സാലി സിനിമയിൽ നിന്ന് ദീപികയെ പുറത്താക്കിയത് അടുത്തിടയിൽ വാർത്തയായിരുന്നു. ഭര്‍ത്താവും സിനിമയിലെ നായകനുമായ രണ്‍വീര്‍ സിംഗിന് വാഗ്ദാനം ചെയ്ത അതേ പ്രതിഫലം ചോദിച്ചതിനാണ് നടിയെ ചിത്രത്തിൽ നിന്നും ഒഴിവാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button