ശങ്കർ-രാം ചരൺ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ നടൻ ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. മാലിക് ഉള്‍പ്പെടെ ഫഹദ് അഭിനയിച്ച പല ചിത്രങ്ങളും ശങ്കർ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രകടനം ഏറെ ഇഷ്ടപ്പെട്ട സംവിധായകന് പുതിയ ചിത്രത്തിലെ ഒരു പ്രധാന വേഷത്തിലേക്ക് ഫഹദിനെ ആലോചിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.
പുഷ്പ’യിലേതുപോലെ പ്രതിനായക വേഷത്തിലേക്കാണ് ഷങ്കര്‍ ഫഹദിനെ ആലോചിക്കുന്നത്. അതേസമയം ഷങ്കറിന്റെ മുന്‍ ചിത്രങ്ങളിലേതുപോലെ പ്രകടനത്തിന് സാധ്യതയുള്ള മികച്ച പാത്രസൃഷ്ടി ആയിരിക്കും ഈ വില്ലന്‍ കഥാപാത്രം. നായകനോളം പ്രാധാന്യമുള്ള ഈ കഥാപാത്രം ഫഹദിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ടെന്നും അദ്ദേഹത്തിന് കഥാപാത്രത്തെ ഇഷ്ടമായെന്നുമാണ് വിവരം. അതേസമയം ഫഹദ് അന്തിമ മറുപടി ഇതുവരെ പറഞ്ഞിട്ടില്ലെന്ന് ചിത്രവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദില്‍ രാജുവാണ്. കിയാര അദ്വാനിയാണ് നായിക. ഹൈദരാബാദില്‍ തയ്യാറാക്കിയിരിക്കുന്ന പ്രത്യേക സെറ്റില്‍ ഈ മാസം എട്ടിന് ചിത്രീകരണം ആരംഭിക്കും. തെലുങ്കിനൊപ്പം തമിഴ്, ഹിന്ദി ഭാഷകളിലും എത്തുന്ന ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് പദ്ധതി.
Post Your Comments