CinemaGeneralKollywoodLatest NewsNEWS

പൊന്നിയൻ സെൽവന്റെ ചിത്രീകരണത്തിനിടയിൽ കുതിര ചത്തു: മണിരത്നത്തിനെതിരെ കേസ്

ഷൂട്ടിങ്​ സമയത്ത്​ കുതിരകളുടെ തല തമ്മിൽ കൂട്ടിയിടിച്ചാണ്​ അപകടം

ചെന്നൈ: പൊന്നിയിന്‍ സെല്‍വത്തിന്റെ ചിത്രീകരണത്തിനിടയിൽ കുതിര ചത്ത സംഭവത്തിൽ സംവിധായകൻ മണിരത്നത്തിനെതിരെ കേസ്​. മണിരത്​നത്തിന്‍റെ നിർമാണ കമ്പനിയായ മദ്രാസ്​​ ടോക്കീസ്​ മാനേജ്​മെന്‍റിനും കുതിരയുടെ ഉടമയ്‌ക്കെതിരെയുമാണ്​ കേസെടുത്തിരിക്കുന്നത്.

പീപ്പ്​ൾ ഫോർ എത്തിക്കൽ ട്രീറ്റ്​മെന്‍റ്​ ഓഫ്​ ആനിമൽസി​ന്‍റെ​ (പേട്ട) പരാതിയി​ലാണ്​ നടപടി. മണിരത്​ന​ത്തിനെതിരെ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.

ചരിത്ര -ആക്ഷൻ സിനിമയായതിനാൽ നിരവധി കുതിരകളെ ചിത്രീകരണത്തിന്​ ഉപയോഗിക്കുന്നുണ്ട്​. ഷൂട്ടിങ്​ സമയത്ത്​ കുതിരകളുടെ തല തമ്മിൽ കൂട്ടിയിടിച്ചാണ്​ അപകടം. സംഭവ സ്​ഥലത്തുവെച്ചുതന്നെ കുതിര ചത്തു. ഹൈദരാബാദിൽ വെച്ചായിരുന്നു ചിത്രീകരണം. കുതിര ചത്ത വിവരം അറിഞ്ഞതോടെ പേട്ട പൊലീസിൽ പരാതി നൽകുകയായിരുന്നു.

കമ്പ്യൂട്ടർ ജനറേറ്റഡ് ഇമേജറി (സിജിഐ) ഉപയോഗിച്ച് ചിത്രീകരണം നടത്തുന്ന കാലത്ത് ക്ഷീണിതരായ കുതിരകളെ യുദ്ധത്തിൽ ഉപയോഗിക്കുന്നതിന് നിര്‍മാണ കമ്പനികള്‍ക്ക് വിശദീകരണം നല്‍കി ഒഴിയാനാകില്ലെന്ന് പെറ്റ ഇന്ത്യ ചീഫ് അഡ്വക്കസി ഓഫീസർ ഖുശ്ബു ഗുപ്ത പറഞ്ഞു. അനുകമ്പയുള്ള, പുരോഗമന ചിന്താഗതിയുള്ള സംവിധായകര്‍ മൃഗങ്ങളെ ഇത്തരത്തില്‍ സിനിമാ സെറ്റുകളില്‍ ഉപയോഗിക്കുകയില്ല. ഇത്തരം ക്രൂരതകള്‍ ഒഴിവാക്കി സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രീകരണം നടത്താന്‍ മണിരത്നത്തിനോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു.

സംഭവത്തിന്റെ തെളിവായി ഫോട്ടോ/വീഡിയോ നല്‍കുന്നവര്‍ക്ക് പെറ്റ ഇന്ത്യ 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button