നടൻ സിദ്ധാർഥ് ശുക്ലയുടെ മരണം ഉൾക്കൊള്ളാൻ കഴിയാതെ കാമുകി ഷെഹ്‌നാസ് ഗിൽ. സിദ്ധാർത്ഥിന്റെ അന്ത്യകർമ്മങ്ങളിൽ സഹോദരനൊപ്പമാണ് ഷെഹ്‌നാസ് എത്തിയത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കരച്ചിൽ അടക്കാനാവാതെ കാറിനുള്ളിൽ കയറി സഹോദരന്റെ കയ്യിൽ മുറുകെപ്പിടിച്ചുള്ള ഷെഹനാസിന്റെ ചിത്രങ്ങൾ ഏവരെയും കണ്ണീരണിയിക്കുന്നതാണ്.
സിദ്ധാർത്ഥും ഷെഹ്നാസും ബിഗ് ബോസ് 13-ൽ സഹ മത്സരാർത്ഥികളായിരുന്നു. ബിഗ് ബോസ് കഴിഞ്ഞതും ഇവർ രണ്ട് മ്യൂസിക് വീഡിയോകളിൽ ഒരുമിച്ച് അഭിനയിച്ചു. ടിവി റിയാലിറ്റി ഷോകളിൽ പ്രത്യക്ഷപ്പെടുകയും നല്ല ബന്ധം പങ്കിടുകയും ചെയ്തു. സിദ്ധാർത്ഥിന്റെ മരണ ശേഷം സുഹൃത്തുക്കളോട് പോലും ഷെഹ്‌നാസ് പ്രതികരിച്ചിട്ടില്ല.
ഇന്നലെയായിരുന്നു സിദ്ധാർഥ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്.
Post Your Comments