GeneralLatest NewsNEWSSocial MediaVideos

റിലീസിന് മുൻപ് ‘മണി ഹെയ്സ്റ്റ്’ അഞ്ചാം സീസണിൻറെ ആദ്യ 15 മിനിറ്റ് രംഗങ്ങൾ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ യുട്യൂബിലൂടെ 14 മണിക്കൂര്‍ മുന്‍പാണ് വീഡിയോ എത്തിയത്

ലോകമെമ്പാടുമുള്ള ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ് ‘മണി ഹെയ്സ്റ്റ്’ അഞ്ചാം സീസണിനായി. റിലീസ് അകാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പ്രൊമോഷന്റെ ഭാഗമായി സീരിസിലെ ആദ്യ 15 മിനിറ്റ് രംഗങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ  യുട്യൂബിലൂടെ 14 മണിക്കൂര്‍ മുന്‍പാണ് വീഡിയോ എത്തിയത്. ഇതിനകം 23 ലക്ഷം കാഴ്ചകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

വോള്യം 1, വോള്യം 2 എന്നിങ്ങനെ അഞ്ച് എപ്പിസോഡുകള്‍ വാതമുള്ള രണ്ട് ഭാഗങ്ങളായാണ് സീസണ്‍ 5 പ്രേക്ഷകരിലേക്ക് എത്തുന്നത്. വോള്യം 1 ഇന്ന് ഉച്ചതിരിഞ്ഞ് ഇന്ത്യന്‍ സമയം 12:30ന് എത്തും. ഡിസംബര്‍ 3നാണ് വോള്യം 2 എത്തുക.

2017 ലാണ് മണി ഹീസ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. സ്പാനിഷ് ഭാഷയില്‍ ഒരുക്കിയ ഈ സീരീസ് ലാ കാസ ഡി പാപ്പല്‍’ എന്ന പേരില്‍ ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷന്‍ നെറ്റ് വര്‍ക്കിലൂടെയാണ് ആദ്യമായി പുറത്തിറങ്ങിയത്. 5 എപ്പിസോഡുകളായി പുറത്തിറങ്ങിയ സീരിസ് സ്‌പെയ്‌നില്‍ വന്‍ പരാജയമായിരുന്നു. അതിനാല്‍ ഇതിനൊരു തുടര്‍ഭാഗം എന്നത് അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ നെറ്റ്ഫ്ളിക്‌സ് സീരിസ് ഏറ്റെടുത്ത് ഇംഗ്ലീഷില്‍ ഡബ്ബ് ചെയ്ത് മണി ഹെയ്സ്റ്റ് എന്ന പേരില്‍ പുറത്തിറക്കിയതോടെ ഏവരെയും ഞെട്ടിച്ചുകൊണ്ട് സീരിസ് ലോക പ്രശംസ നേടുകയായിരുന്നു.

2020 ല്‍ നാലാം സീസണിലെത്തിയപ്പോള്‍ ലോകത്തില്‍ ഏറ്റവും കാഴ്ചക്കാരുള്ള സീരീസുകളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് മണി ഹെയ്സ്റ്റ് എത്തി. ഈ പട്ടികയിലേക്ക് എത്തുന്ന ഇംഗ്ലീഷ് ഭാഷയ്ക്ക് പുറത്തുള്ള ആദ്യ സീരീസ് കൂടിയാണ് സ്പാനിഷ് സീരിസായ ലാ കാസ ഡി പാപ്പല്‍.

shortlink

Related Articles

Post Your Comments


Back to top button