ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നു ഒന്നാണ് ഫോട്ടോ ഷൂട്ടുകൾ. വിവാഹത്തിനോട് അനുബന്ധിച്ചും അല്ലാതെയുമുള്ള ഫോട്ടോ ഷൂട്ടുകൾ സജീവമായിക്കഴിഞ്ഞു. സദാചാര കണ്ണുകളുമായി ഫോട്ടോകൾ വിലയിരുത്തുന്ന സൈബർ ആങ്ങളമാരും ബോഡി ഷെയ്മിംഗ് നടത്തുന്ന വിമർശകരും നിറഞ്ഞു നിൽക്കുന്ന സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് ഡിസൈനറും മോഡലുമായ സ്മൃതിയുടെ തുറന്നു പറച്ചിലുകളാണ്.
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് സ്മൃതി. വളരെ അടുത്തകാലത്ത് മോഡലിംഗ് രംഗത്തേയ്ക്ക് കടന്നു വന്ന സ്മൃതി ബോൾഡ് ഫോട്ടോ ഷൂട്ടിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. ബ്ലാക്ക് ഡാലിയ എന്ന് അറിയപ്പെടുന്ന സ്മൃതി തന്റെ ഫോട്ടോഷൂട്ടുകൾക്ക് നേരെ ഉയർന്ന വിമര്ശങ്ങള്ക്ക് ഒരു അഭിമുഖത്തിൽ മറുപടി പറയുന്നു.
read also: ഈ മൊതലിനെ എങ്ങനെ ബാലന്‍സ് ചെയ്യും എന്നതായിരുന്നു എന്‍റെ ചിന്ത: പൃഥ്വിരാജിനെക്കുറിച്ച് ഷാജോണ്‍
താരത്തിന്റെ വാക്കുകൾ ഇങ്ങനെ … ‘ഭര്‍ത്താവ് ഫാഷന്‍ ഫോട്ടോഗ്രാഫറാണ്, വിവാഹത്തിന് ശേഷം രണ്ടു കുട്ടികളുടെ അമ്മയായി, പ്രസവവും അതിന് ശേഷമുള്ള തടി കൂടലുമെല്ലാം തന്റെ പാഷന് ഒരു വിലങ്ങു തടിയായി നിന്നപ്പോള്‍ തന്റെ ഒരു മോഡല്‍ സുഹൃത്ത് ആണ് പ്രചോദനം ആയത്. ഒരു മോഡല്‍ ആകാന്‍ വേണ്ടത് അത് ചെയ്യാനുള്ള ശക്തമായ അഭിനിവേശവും കോണ്‍ഫിഡന്‍സ് ആണ്, അല്ലാതെ നിറമോ തടിയോ ഒന്നുമല്ല, കൂടെ കട്ടയ്ക്ക് നില്‍ക്കാന്‍ ഒരാളുണ്ടാവണം.
ആദ്യം സാധാരണ ഫോട്ടോഷൂട്ടുകള്‍ മാത്രമാണ് ചെയ്തിരുന്നത്.ബോള്‍ഡ് ശൈലിയിലുള്ള വസ്ത്രധാരണം തുടങ്ങിയതോടെ ആരാധകര്‍ കൂടി. കൃത്യമായ ക്ലാരിറ്റിയും ക്വാളിറ്റിയുമുള്ള, എല്ലാ മാറ്റങ്ങളുമടങ്ങുന്ന ഡിസൈനിങ്ങുമൊക്കെ ഉള്‍പ്പെട്ട ചിത്രങ്ങളാണ് താന്‍ ആഗ്രഹിക്കുന്നത്. അല്ലാതെ വെറും ശരീരപ്രദര്‍ശനം മാത്രമല്ല താനുദ്ദേശിക്കുന്നത്. തന്റെ ശരീരത്തെ മറ്റുള്ളവര്‍ പുകഴ്ത്തുന്നത് കാണുന്നത് വലിയ സന്തോഷമാണ് നല്‍കുന്നത്. തന്റെ ചിത്രങ്ങള്‍ അത്രമേല്‍ അവരുടെ മനസില്‍ ആഴത്തില്‍ പതിയുന്നത് കൊണ്ട് അല്ലെ അത്തരത്തില്‍ കമെന്റ് വരുന്നത്.
വിവസ്ത്രയായി ഫോട്ടോഷൂട്ടുകള്‍ ചെയ്യാനും മടിയില്ല. വിവസ്ത്രയായി ഫോട്ടോഷൂട്ടുകള്‍ ചെയ്യുമ്ബോള്‍ സമൂഹത്തിനു ധാരണ ആ പെണ്‍കുട്ടി മോശം സ്വഭാവത്തിലുള്ളതാണ് എന്നതാണ്. എന്നാല്‍ അവ ഇത്തരത്തില്‍ ഉള്ള ശരീര പ്രദര്‍ശനം ഒരു കലയാണ്. ഫോട്ടോഷൂട്ടിനെ ഒരു ആര്‍ട്ട് ആയാണ് ഞാന്‍ കാണുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ അതിനുള്ള പ്രാധാന്യവും വലുതാണ്. മോഡലിങ്ങില്‍ ശരീരം പ്രദര്‍ശനം നടത്തുന്നത് ഒരു കലയുടെ ഭാഗമാണ്, അത് ശാരീരികമായി വഴങ്ങി കൊടുക്കാനും സുഖത്തിനും വേണ്ടിയല്ല മോഡലുകള്‍ ഈ മേഖല തിരഞ്ഞെടുത്തതെന്നാണ് ചിലര്‍ക്ക് കൊടുക്കാനുള്ള മറുപടി.
ഇവിടെ ഉള്ളവര്‍ക്ക് മോഡലിങ്ങിനെ ഒരു കലയായി കാണാന്‍ കഴിയാത്തതെന്താണെന്ന് തനിക്കറിയില്ല. പലതരത്തിലുള്ള മോശം സമീപനത്തിലുള്ള ചോദ്യങ്ങള്‍ ഞാന്‍ നേരിട്ടിട്ടുണ്ട്. ഇത് ഞങ്ങളുടെ പാഷന്‍ ആണ്, അല്ലാതെ കാമം കരഞ്ഞു തീര്‍ക്കുന്നതല്ല എന്നാണ് ഇത്തരക്കാരോട് പറയാനുള്ളത്. ഈ മേഖലയിലേക്ക് താനെത്തിയത് പണം മോഹിച്ചല്ല. അത് തന്റെ അടക്കാനാകാത്ത പാഷന്‍ ആണ്.. അതിനായി താനിനിയും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ നടത്തും അതിനായി കാത്തിരിക്കാം.’
Post Your Comments