പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് താരമാണ് പ്രീതി സിന്റ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പ്രീതി സിന്റ ഇപ്പോൾ പങ്കുവെച്ച ചിത്രവും അതിന് നൽകിയ അടികുറിപ്പുമാണ് വൈറലാകുന്നത്. തനിക്ക് ഏറെ ഇഷ്ടമുള്ള വ്യായാമത്തെ കുറിച്ചാണ് പ്രീതി ചിത്രത്തിലൂടെ വെളിപ്പെടുത്തുന്നത്.
പുഞ്ചിരിച്ച് നില്ക്കുന്ന ഫോട്ടോയാണ് പ്രീതി ഷെയര്‍ ചെയ്തത്. ചിരിക്കുന്നത് ഒരു വ്യായാമമാണോ എന്ന് പലരും സംശയിക്കുന്നുണ്ടാകും. എന്നാല്‍ ചിരിക്കുന്നത് മുഖത്തിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നൊരു വ്യായാമം തന്നെയാണ്.
https://www.instagram.com/p/CTROWSTMu1j/?utm_source=ig_embed&ig_rid=b1b126e4-2ee4-4b0d-b8f5-d922150224fd
സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പ്രീതിയുടെ ഫോട്ടോയ്ക്ക് പ്രതികരണമറിയിച്ചിരിക്കുന്നത്. നാല്പത്തിയാറാം വയസിലും ഊര്‍ജ്ജസ്വലതയോടെ തുടരാനും യുവത്വം കാത്തുസൂക്ഷിക്കാനും പ്രീതിക്ക് കഴിയുന്നത് ഇത്തരത്തിലുള്ള പോസിറ്റീവ് ചിന്താഗതികൾ കൊണ്ടാണ് എന്ന് ആരാധകർ പറയുന്നു.
Post Your Comments