മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയ സ്വര്‍ഗ്ഗ ചിത്ര അപ്പച്ചന് താന്‍ നിര്‍മ്മിച്ച ‘വേഷം’ എന്ന സിനിമ ആദ്യം മമ്മൂട്ടി എന്ന നടന് സ്വീകരിക്കാതിരുന്നതിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്. വിഎം വിനു- ടി എ റസാഖ് – മമ്മൂട്ടി ടീമിന്റെ വേഷം 2004-വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു.
തിരക്കഥാകൃത്ത് ടിഎ റസാഖ് എന്റെ അടുത്ത സുഹൃത്താണ്. ഒരു ദിവസം റസാഖും, സംവിധായകന് വിനുവും എന്റെ വീട്ടിലെത്തി. ‘ചേട്ടാ നമുക്ക് ഒരു ചെറിയ കഥ കിട്ടിയിട്ടുണ്ട് അത് മമ്മുക്ക ചെയ്താലേ ശരിയാകൂ. മമ്മുക്കയെ ഓര്‍ത്തപ്പോള്‍ ആദ്യം മനസ്സിലേക്ക് വന്നത് ചേട്ടനെയാണ്. നിങ്ങള്‍ പറഞ്ഞാല്‍ ഇത് നടക്കും’. ഞാനും മമ്മുക്കയും തമ്മിലുള്ള അടുപ്പം സിനിമയിലുള്ളവര്‍ക്കറിയാം. ചേട്ടനും, അനിയനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് അവര്‍ പറഞ്ഞത്. കഥ കേട്ടപ്പോള്‍ എനിക്കും ഇഷ്ടപ്പെട്ടു. ചേട്ടാ മമ്മുക്കയെ ഒന്ന് വിളിക്കാമോ. റസാഖ് പറഞ്ഞു. ഞാന്‍ അകത്തു പോയി മമ്മുക്കയെ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ നിരാശയായിരുന്നു ഫലം. അതൊന്നും ശരിയാവില്ലെന്ന് പറഞ്ഞു ഫോണ്‍ ദേഷ്യത്തില്‍ കട്ട് ചെയ്തു. ചങ്ങനാശ്ശേരിയില്‍ ‘കാഴ്ച’യുടെ സെറ്റിലായിരുന്നു അദ്ദേഹം. ദേഷ്യത്തില്‍ സംസാരിച്ചത് ഇവരോട് പറയാന്‍ തോന്നിയില്ല. മമ്മുക്ക ലൊക്കേഷനിലാണ് രാത്രി വിളിക്കാനാണ് പറഞ്ഞത് എന്ന് ഞാന്‍ കളവ് പറഞ്ഞു’. അതാണ് ‘വേഷം’ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരിക.
Post Your Comments