തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആര്‍ കുറഞ്ഞാല്‍ തിയറ്റര്‍ തുറക്കുന്നത് പരിഗണിക്കാമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. ഓണത്തിന്റെ സമയത്ത് തിയറ്റര്‍ തുറക്കണമെന്നായിരുന്നു സിനിമ സംഘടനകളുടെയും തിയറ്റര്‍ ഉടമകളുടെയും ആവശ്യം. എന്നാല്‍ സംസ്ഥാനത്തെ ടിപിആര്‍ 8 ശതമാനമെങ്കിലും കുറഞ്ഞാല്‍ മാത്രമെ തിയറ്റര്‍ തുറക്കു എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്.
നിലവില്‍ സംസ്ഥാനത്ത് വ്യവസായ മേഖലകളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടും തിയറ്റര്‍ തുറക്കാത്ത് ശരിയായില്ലെന്ന് ഫിയോക്ക് വ്യക്തമാക്കിയിരുന്നു. 2021 തുടക്കത്തില്‍ തിയറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും രണ്ടാം തരംഗത്തോടെ വീണ്ടും അടച്ച് പൂട്ടുകയായിരുന്നു.
മോഹൻലാൽ- പ്രിയദർശൻ ചിത്രം മരക്കാർ ഉൾപ്പടെ നിരവധി ചിത്രങ്ങളാണ് തിയറ്റർ റിലീസിനായി കാത്തിരിക്കുന്നത്.
Post Your Comments