ശിവാജി ഗണേശന് ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ അന്യ ഭാഷയിലേക്ക് വിളിച്ചിട്ടും പ്രേം നസീര്‍ സിനിമകളില്‍ മാത്രം അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്ന ഒരു മനസ്സ് ആയിരുന്നുവെന്നു തന്റെതെന്നും, നായിക വേഷങ്ങള്‍ ചെയ്യേണ്ട പ്രായത്തില്‍ അമ്മ വേഷങ്ങള്‍ സ്വീകരിച്ചത് നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന വലിയ ആഗ്രഹം കൊണ്ടായിരുന്നുവെന്നും തുറന്നു പറയുകയാണ് നടി കവിയൂര്‍ പൊന്നമ്മ.
കവിയൂര്‍ പൊന്നമ്മയുടെ വാക്കുകള്‍
‘ഒരുപാട് അന്യഭാഷ സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല. വളരെ കുറച്ചു മാത്രമേയുള്ളൂ. ശിവാജി ഗണേശന് എന്നെ തമിഴിലേക്ക് അഭിനയിക്കാന്‍ വിളിച്ചിരുന്നു, അപ്പോള്‍ ഞാന്‍ പറഞ്ഞത് ‘എനിക്ക് എന്റെ പ്രേം നസീര്‍ സിനിമകള്‍ മതി എന്നാണ്. നസീര്‍ സാറിന്റെയും, സത്യന് മാഷിന്റെയുമൊക്കെ അമ്മയായി ഞാന്‍ അഭിനയിച്ചു. എന്നേക്കാള്‍ പ്രായമുള്ള സത്യന് മാഷിന്റെയൊക്കെ അമ്മയായി അഭിനയിച്ചത് വലിയ എക്സ്പീരിയന്‍സ് ആണ്. നായികയായി സിനിമയില്‍ നില്ക്കുക എന്നതായിരുന്നില്ല ലക്ഷ്യം. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഞാന്‍ നിരവധി അമ്മ വേഷങ്ങള്‍ ചെയ്തു, അതും അന്നത്തെ സൂപ്പര്‍ താരങ്ങളുടെ അമ്മയായി. ശേഷം സോമന്, സുകുമാരന്‍ എന്നിവരുടെ കാലഘട്ടത്തിലും ഞാന്‍ അമ്മ വേഷങ്ങള്‍ ചെയ്തു കൊണ്ടു സജീവമായിരുന്നു. പിന്നെ ലാലിന്റെ അമ്മയായതോടെ കൂടുതല്‍ ഇഷ്ടം പ്രേക്ഷകരില്‍ നിന്ന് ലഭിച്ചു തുടങ്ങി. ഒരു സൂപ്പര്‍ താരത്തെ കാണുന്നത് പോലെ എന്നെയും അവര്‍ കണ്ടു തുടങ്ങി. ‘ഞങ്ങളുടെ ലാലേട്ടന്റെ അമ്മയായി മാത്രം അഭിനയിച്ചാല്‍ മതി’ എന്ന് പറഞ്ഞവരുണ്ട്. അതൊക്കെ ഒരു നടിയ്ക്ക് കിട്ടുന്ന വലിയ അംഗീകാരമാണ്’. കവിയൂര്‍ പൊന്നമ്മ പറയുന്നു.
Post Your Comments