മോഹന്‍ലാല്‍ – ശ്രീനിവാസന് – പ്രിയദര്ശന് ടീമിന്റെ ഏറെ ശ്രദ്ധേയമായ സിനികളില്‍ ഒന്നാണ് ‘മിഥുനം’. നായക കഥാപാത്രമായ സേതുവിന് സാമ്പത്തിക ബാധ്യത മൂലം ജീവിതത്തിന്റെ നിറം കെട്ടു പോകുമ്പോള്‍ അവിടെ തനത് പ്രണയ സ്വരവുമായി നായകനോളം പോന്ന വേറിട്ട കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ഉര്‍വശിയുടെ സുലോചന സിനിമയിലെ മര്‍മ്മ പ്രധാനമായ താരമാകുന്നത്. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ഒരു അഭിമുഖ പരിപാടിയില്‍ ഉര്‍വശി തുറന്നു സംസാരിക്കുകയാണ്.
മിഥുനം എന്ന സിനിമയെക്കുറിച്ച് ഉര്‍വശി
‘എനിക്ക് വ്യക്തിപരമായി ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രമാണ് മിഥുനത്തിലെ സുലോചന. എന്റെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണത്. നിരവധി അഭിനയ പ്രതിഭകള്‍ അണിനിരന്ന ഒരു പ്രിയദര്ശന് വിരുന്ന്. പ്രിയന് സാറിന്റെ ഒരു സിനിമയില്‍ മാത്രമേ ഞാന്‍ അഭിനയിച്ചിട്ടുള്ളൂ അത് മിഥുനമാണ്. ശ്രീനിയേട്ടന് സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു ‘മിഥുനം’. ശ്രീനിയേട്ടന് തന്നെ നായകനായി ചെയ്യാനിരുന്ന ചിത്രം പ്രിയന് സാര്‍ കഥ കേട്ടപ്പോള്‍ ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിലെ ജഗതി ചേട്ടന്റെയും, ഇന്നസെന്റ്ചേട്ടനെയും കോമ്പിനേഷന്‍ രംഗങ്ങള്‍ തന്നെ ഏറെ ചിരിയുണര്‍ത്തുന്നവയാണ്. അതില്‍ അഭിനയിച്ച ഓരോ നടന്മാരെക്കുറിച്ച് ഓര്‍ക്കുമ്പോഴും എന്തൊരു അത്ഭുതമാണ്. ശങ്കരാടി സാര്‍, പപ്പു ചേട്ടന്, മീനാമ്മ തുടങ്ങിയ വലിയ അഭിനേതാക്കളുടെ ഒരു നിര തന്നെയുണ്ടായിരുന്നു.
Post Your Comments