GeneralLatest NewsMollywoodNEWS

സ്വന്തം മകന്റെ ചലനമറ്റ ശരീരത്തില്‍ കെട്ടിപിടിച്ചു കരയുന്ന അമ്മമാരുടെ മുഖങ്ങള്‍ ഈ ആയുസ്സില്‍ മറക്കാനാവില്ല: കൃഷ്ണകുമാർ

വിവേകിനു ഹെല്‍മെറ്റ് വെക്കാത്തത്തില്‍ അതിയായ കുറ്റബോധം ഉണ്ട്

ടെലിവിഷൻ രംഗത്ത് സിനിമാ രംഗത്തും ആരാധാകർ ഏറെയുള്ള താരമാണ് കൃഷ്ണകുമാര്‍. സോഷ്യല്‍ മീഡിയയിൽ സജീവമായ കൃഷ്ണകുമാര്‍ ബൈക്ക് അപകടത്തിൽ പരുക്കേറ്റ വിവേക് എന്ന വിദ്യാര്‍ത്ഥിയെ കണ്ടപ്പോള്‍ ഓര്‍മിച്ച കാര്യങ്ങൾ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

കൃഷ്ണകുമാറിന്റെ കുറിപ്പ് പൂർണ്ണ രൂപം

നമസ്‌കാരം.. എല്ലാവര്‍ക്കും സുഖം എന്ന് വിശ്വസിക്കുന്നു. എനിക്ക് പുതിയ തലമുറയെ വലിയ ഇഷ്ടമാണ്. കാരണം ഞാനും ഒരു കാലത്തു ആ തലമുറയുടെ ഭാഗമായിരുന്നു. ഇപ്പോഴും അവരിലോട്ട് നോക്കുമ്ബോഴും അവരുമായി ഇടപഴകുമ്ബോഴും എന്നില്‍ ചെറുപ്പം കൂടാറുണ്ട്, സന്തോഷവും, പ്രസരിപ്പും . എന്റെ മക്കളും ആ പുതു തലമുറയുടെ ഭാഗമാണല്ലോ. ഇന്നു സാങ്കേതിക വിദ്യയുടെ ശക്തി അവര്‍ക്കു ഒരു വലിയ മുതല്‍ക്കൂട്ടാണ്. അവര്‍ വളരെ വേഗത്തിലാണ്.

read also: മകളുടെ ഫീസ് അടക്കാനുള്ള പണം പോലും അന്ന് അക്കൗണ്ടില്‍ ഉണ്ടായിരുന്നില്ല: സുരേഷ് ഗോപി

പണ്ട് ഞാനും നിങ്ങളും വേഗത്തിലായിരുന്നു. അതി ശക്തരെന്നു വിചാരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇതൊക്കെ പറയാന്‍ കാരണം പണ്ട് മക്കള്‍ ചെറുതായിരുന്നപ്പോള്‍, സ്‌കൂളില്‍ നിന്നും മക്കള്‍ക്ക് സുഖമില്ല എന്ന് പറഞ്ഞു ഒരു ഫോണ്‍ വന്നാല്‍ അപ്പോള്‍ നമ്മുടെ നെഞ്ചിടിപ്പ് മാറും. പിന്നെ ടെന്‍ഷന്‍ ആകും. എവിടെ എന്ത് ചെയ്തുകൊണ്ടിരുന്നാലും ഉടനെ സ്‌കൂളില്‍ എത്താന്‍ നോക്കും. മക്കളെ കാണുന്നത് വരെ സമാധാനം കാണില്ല. ചിലപ്പോള്‍ ഒന്നും സംഭവിച്ചു കാണുകയില്ല.. പക്ഷെ അവിടെ എത്തുന്നത് വരെ മനസ്സിലൂടെ ചില അനാവശ്യ ചിന്തകള്‍ കടന്നു പോകും.. ആ ചിന്തകള്‍ നമ്മളെ വല്ലാതെ ഭയപ്പെടുത്തും. ശക്തരെന്നു കരുതിയിരുന്ന ആ ചെറുപ്പകാലത്തു ഒരു നിമിഷം കൊണ്ട് നമ്മുടെ കുട്ടികളെ ഓര്‍ത്തു നമ്മള്‍ ആശക്തരാവും .

എല്ലാവരും ഇങ്ങനെ ആണെന്ന് പറയുന്നില്ല, ഇത് വായിക്കുന്നതില്‍ ചിലരെങ്കിലും ഇങ്ങനെ ചിന്തിക്കുന്നുണ്ടാവാം. ഇതൊരു സത്യമാണ്. നമുക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നമ്മള്‍ അത് സഹിക്കും, പക്ഷെ കുട്ടികള്‍ക്ക് വന്നാല്‍ ആ വേദന മാതാപിതാകള്‍ക്ക് വളരെ വലുതാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്ത് ഒരു അന്നദാന ചടങ്ങില്‍ പങ്കെടുത്തു കാറില്‍ കയറുമ്ബോള്‍ അതുവഴി നടന്നു പോയ ഒരു ചെറുപ്പകാരനെ പെട്ടെന്ന് ശ്രദ്ധിക്കാന്‍ ഇടയായി. ദേഹമാശകലം പരുക്കുണ്ട്. മുഖത്ത് ആഴത്തില്‍ മുറിവുണ്ട്. അടുത്ത് വിളിച്ചു സംസാരിച്ചു. ആലപ്പുഴ എസ് ഡി കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന വിവേക്. വളരെ നല്ല ഒരു ചെറുപ്പകാരന്‍. ഒപ്പം സുഹൃത്തും ഉണ്ടായിരുന്നു.

കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍, പതുക്കെ ആണ് ഓടിച്ചിരുന്നതെങ്കിലും ബൈക്ക് തെന്നി വീണു പരിക്ക് പറ്റിയതാണ്. ഹെല്‍മെറ്റ് ഇല്ലായിരുന്നു. വിവേകിന്റെ അല്ലെങ്കില്‍ മാതാപിതാക്കളുടെ നല്ലസമയം, ഗുരുതരമല്ലാത്ത പരിക്കുകളെ ഉള്ളു. എങ്കിലും കാറിലിരുന്നു ഞാന്‍ ഓര്‍ത്തു വിവേകിന്റെ മാതാ പിതാക്കള്‍ ഈ അപകട വാര്‍ത്ത അറിഞ്ഞപ്പോള്‍ എന്ത് മാത്രം വിഷമിച്ചു കാണാം. വിവേകിനു ഹെല്‍മെറ്റ് വെക്കാത്തത്തില്‍ അതിയായ കുറ്റബോധം ഉണ്ട്. മാതാപിതാക്കള്‍ പലപ്പോഴും ഇഷ്ടമുണ്ടായിട്ടല്ല, എങ്കിലും മക്കളുടെ മനസ്സ് വിഷമിക്കാതിരിക്കാനായി, കഷ്ടപ്പെട്ട് പലതും വാങ്ങിത്തരും. ചെറുപ്പകാരുടെ ഇഷ്ടം ബൈക്കാണല്ലോ. കോളേജില്‍ പോകാനും വരാനും മക്കള്‍ ബുദ്ധിമുട്ടാതിരിക്കാന്‍ വാങ്ങി കൊടുക്കും. വാങ്ങിത്തന്നവര്‍ക്ക് തന്നെ വിനയക്കാതിരിക്കാന്‍ പൊന്നു മക്കളെ, നിങ്ങള്‍ ആ ബൈക്കില്‍ കയറുമ്ബോള്‍ മാതാപിതാക്കളെ ഓര്‍ക്കുക.

ഇപ്പറയുന്ന ഞാനും പണ്ട് ഓര്‍ക്കാറില്ലായിരുന്നു. ഭാഗ്യം കൊണ്ട് വലിയ പരിക്കുകള്‍ ഇല്ലാതെ ഇവിടം വരെ എത്തി. എല്ലാവര്‍ക്കും ആ ഭാഗ്യം ഉണ്ടാവണമെന്നില്ല. എന്റെ മക്കളുടെ കൂട്ടുകാര് പലരും അപകടത്തില്‍ പെട്ടിട്ടുണ്ട്. മക്കളോടൊപ്പം അവരുടെ വീടുകളില്‍ പോയി കാണാറുണ്ട്. ചിലര്‍ പരിക്കുകളോടെ രക്ഷപെട്ടു .. എന്നാല്‍ ചിലര്‍ക്ക് ആ ഭാഗ്യം ഉണ്ടായില്ല . മരണ വീടുകളില്‍ കണ്ട കാഴ്ചകള്‍ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. സ്വന്തം മകന്റെ ചലനമറ്റ ശരീരത്തില്‍ തളര്‍ന്നു കിടന്നു കെട്ടിപിടിച്ചു കരയുന്ന അമ്മമാരുടെ മുഖങ്ങള്‍. ഈ ആയുസ്സില്‍ അത് മറക്കാനാവില്ല.. ഇനി ഒരിക്കലും ഇങ്ങനെ ഒരു കാഴ്ച കാണാനിടവരരുതേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ട്. ദയവു ചെയ്തു ഇരു ചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍, എത്രപേരായാലും, എല്ലാവരും നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കുക, ഒരിക്കല്‍ കൂടി വിവേകിനും, ചികിത്സയില്‍ കഴിയുന്ന വിവേകിന്റെ പിതാവിനും എത്രയും പെട്ടെന്ന് സുഖമായി, സന്തുഷ്ടമായ ജീവിതത്തിലേക്കു കടക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നിര്‍ത്തുന്നു..

shortlink

Related Articles

Post Your Comments


Back to top button