Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWSSocial Media

ഇവിടെ എന്നും പൊരിഞ്ഞ പോരാട്ടമാണ്: വിവാഹ വാർഷിക ദിനത്തിൽ ഭർത്താവിന് ആശംസയുമായി സിത്താര

മകൾക്കൊപ്പമുള്ള ചിത്രവും സിത്താര പങ്കുവെച്ചിട്ടുണ്ട്

വിവാഹവാർഷിക ദിനത്തിൽ ർത്താവ് സജീഷിഷിന് ആശംസകളുമായി ഗായിക സിത്താര കൃഷ്ണകുമാർ. ‘തർക്കശാസ്ത്രത്തിലെ ലോകപ്രസിദ്ധങ്ങളായ രണ്ട് പ്രബന്ധങ്ങളിൽ ഒന്ന് എന്റെ പേരിലും, മറ്റേത് ഈ ചങ്ങായീടെ പേരിലും ആയതുകൊണ്ട്, ഇവിടെ എന്നും പൊരിഞ്ഞ പോരാട്ടമാണ്’ എന്ന് തുടങ്ങുന്ന രസകരമായ കുറിപ്പിനോടൊപ്പമായിരുന്നു സിത്താരയുടെ ആശംസ. മകൾക്കൊപ്പമുള്ള ചിത്രവും സിത്താര പങ്കുവെച്ചിട്ടുണ്ട്.

സിത്താരയുടെ കുറിപ്പ്:

രാവിലെ തന്നെ കാണുന്ന ‘ലവ് ബേർഡ്സ്’,’ മാതൃക ടീംസ്” വിളിയുടെ ഹാങ്ങ്‌ ഓവറിൽ ഒരു കാര്യം പറഞ്ഞോട്ടെ!!! ചായ എടുക്കട്ടേ ചേട്ടാ എന്ന് പറഞ്ഞു തുടങ്ങുന്ന ബോറടി ദിവസങ്ങളില്ല ഇവിടെ!! തർക്കശാസ്ത്രത്തിലെ ലോകപ്രസിദ്ധങ്ങളായ രണ്ട് പ്രബന്ധങ്ങളിൽ ഒന്ന് എന്റെ പേരിലും, മറ്റേത് ഈ ചങ്ങായീടെ പേരിലും ആയതുകൊണ്ട്, ഇവിടെ എന്നും പൊരിഞ്ഞ പോരാട്ടമാണ്!!! ഒൻപതുമണി ന്യൂസിൽ സന്ദീപ് വാരിയറും, റഹിം സഖാവും തോറ്റുപോകുന്ന ചർച്ച !!! പക്ഷെ ജീവതത്തിന്റെ രാഷ്ട്രീയത്തിൽ കണ്ണുരുട്ടലും, കയ്യാങ്കളിയും, കല്ലെറിയലുമില്ല, പരസ്പര ബഹുമാനമുള്ള ചർച്ചകൾ മാത്രം! അങ്ങനെ തൊണ്ടവരണ്ട് ഇരിക്കുമ്പോൾ, തോളത്തുകയ്യിട്ട് ഒരു കട്ടനടിച്ചുവന്ന് വീണ്ടും….!!!
ഒപ്പത്തിനൊപ്പം നിന്നുള്ള സ്നേഹിക്കൽ എങ്ങനെയാണെന്ന് കാണിച്ചു തരുന്ന മുത്തുപോലത്തെ അച്ഛനമ്മമാർ ഉണ്ട് രണ്ടാൾക്കും!! അപ്പോ ഇതങ്ങനങ്ങട്ട് പോട്ടെ!!!
Haappy haaappyeeee!!!!!

https://www.instagram.com/p/CTON3Rxoj8Y/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button