
വിജയ് സേതുപതി നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘തുഗ്ലക്ക് ദർബാർ’. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‍ലർ പുറത്തു വിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ഡയറക്റ്റ് ടെലിവിഷന്‍ പ്രീമിയര്‍ ആയി സണ്‍ ടിവിയിലൂടെ എത്തുന്ന ചിത്രം അതേദിവസം ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിലും പ്രദര്‍ശനത്തിനെത്തും. ചിത്രത്തിൽ മലയാളി നടി മഞ്ജിമ മോഹനനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
‘സിംഗാരവേലന്‍’ എന്ന പ്രാദേശിക രാഷ്ട്രീയ നേതാവായാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്. ഡല്‍ഹി പ്രസാദ് ദീനദയാല്‍ എന്ന നവാഗതനാണ് സംവിധാനം. റാഷി ഖന്നയാണ് നായിക. മഞ്ജിമ മോഹനൊപ്പം പാര്‍ഥിപന്‍, കരുണാകരന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാലാജി തരണീതരനാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മനോജ് പരമഹംസ, മഹേന്ദിരന്‍ ജയരാജു എന്നിവരാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ആര്‍ ഗോവിന്ദരാജ് സംഗീതം ഗോവിന്ദ് വസന്ത. സംഘട്ടനം സില്‍വ. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസ് വയാകോം 18 സ്റ്റുഡിയോസുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Post Your Comments