നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന് കുഞ്ഞ് ജനിച്ചു. സെപ്റ്റംബർ മാസത്തിൽ കുഞ്ഞുപിറക്കും എന്ന് കരുതിയെങ്കിലും നേരത്തേയായിരുന്നു കുഞ്ഞിന്റെ ജനനം. സോഷ്യൽ മീഡിയയിലൂടെ അശ്വതി തന്നെയാണ് സന്തോഷ വാർത്ത അറിയിച്ചത്.
കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിലാണ് അശ്വതി കുഞ്ഞിന് ജന്മം നൽകിയത്. ‘അമ്മയ്ക്കും കുഞ്ഞിനും സുഖം. അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം,’ എന്നാണ് കുഞ്ഞിന്റെ കയ്യുടെ ചിത്രത്തോടൊപ്പം അശ്വതി കുറിച്ചിരിക്കുന്നത്.
https://www.instagram.com/p/CTPCcsZsI87/?utm_source=ig_web_copy_link
മൂത്തമകൾ പത്മയ്ക്കു കൂട്ടായി കുഞ്ഞനുജത്തിയാണ് പിറന്നിരിക്കുന്നത്. ഗർഭിണിയായിരിക്കെ ഏറ്റവും ഒടുവിൽ നടന്ന ആഘോഷം അശ്വതിയുടെ ഒൻപതാം വിവാഹ വാർഷികത്തിന്റേതായിരുന്നു.
Post Your Comments