തൃശൂർ: മലയാള സിനിമാ നിർമാതാവായിരുന്ന രാജ ചെറിയാൻ (72) അന്തരിച്ചു. തൃശൂരിൽ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കുന്നംകുളം സ്വദേശിയാണ്. സംസ്കാരം നാളെ രാവിലെ 11ന് കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.
1980കളിൽ മലയാള സിനിമാ നിർമാതാവായിരുന്നു രാജ ചെറിയാൻ. 1982ൽ പുറത്തിറങ്ങിയ, മോഹൻലാൽ, മമ്മുട്ടി, രതീഷ്, സെറീന`വഹാബ് എന്നിവർ അഭിനയിച്ച എന്തിനോ പൂക്കുന്ന പൂക്കൾ, തീരെ പ്രതീക്ഷിക്കാതെ, കൈയെത്തും ദൂരത്ത് (1987), ഒരു മുഖം പല മുഖം തുടങ്ങി നിരവധി സിനിമകളുടെ നിർമാതാവായിരുന്നു.
തീരെ പ്രതീക്ഷിക്കാതെ, കൈയെത്തും ദൂരത്ത് തുടങ്ങിയ ചിത്രങ്ങളുടെ കഥയും ഇദ്ദേഹത്തിന്റേതായിരുന്നു.
Post Your Comments