സല്മാന് ഖാൻ നായകനായെത്തിയ ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ അവസരമുണ്ടായിട്ടും അത് നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി എംപി ശശി തരൂര്‍. അഭിനയിക്കാനുള്ള അവസരം ലഭിച്ചത് മറാക്കാനാവത്ത ഓർമ്മയാണെന്ന് പറഞ്ഞ ശശി തരൂർ സിനിമ വേണ്ടെന്ന് വെക്കാനുള്ള കാരണവും വ്യക്തമാക്കുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തന്റെ സുഹൃത്ത് നല്കിയ ഉപദേശത്തെ തുടര്‍ന്നാണ് ശശി തരൂര്‍ വേഷം നിരസിച്ചത്. ‘നിനക്ക് വിദേശകാര്യ മന്ത്രിയാകണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ വിദേശകാര്യ മന്ത്രിയായി അഭിനയിക്കരുത് എന്നായിരുന്നു സുഹൃത്തിന്റെ ഉപദേശം’. ഇതോടെ സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു എന്നാണ് തരൂര്‍ പറഞ്ഞത്. അഹമ്മദാബാദിലേക്ക് പോകുന്നതിനിടെ ഫ്ളൈറ്റില്‍ വെച്ച് സല്മാന് ഖാനൊപ്പം എടുത്ത ചിത്രം നേരത്തെ ശശി തരൂര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.
എന്നാൽ ഏത് സിനിമയാണെന്നോ സംവിധായകനാരായിരുന്നു എന്നോ അദ്ദേഹം വെളിപ്പെടുത്തിയില്ല. 2018 ൽ ശശി തരൂർ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.
Post Your Comments