ഏറ്റുമാനൂർ: യുവതിയുടെ വിവാഹത്തിന് സഹായവുമായി നടൻ സുരേഷ് ഗോപി. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രസന്നിധിയിലെത്തിയാണ് വിവാഹസാരിയും ഒരുലക്ഷം രൂപയും അദ്ദേഹം കൈമാറിയത്. ഇടുക്കിയിലെ ദേവികുളം ഹൈസ്കൂളിനുസമീപം വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തതിനാൽ, പി.ഡബ്ല്യു.ഡി. ഉപേക്ഷിച്ച ഷെഡ്ഡിൽ വർഷങ്ങളായി താമസിച്ചുവരുന്ന അശ്വതി അശോകിനാണ് സഹായം എത്തിച്ചത്.
വരുന്ന സെപ്റ്റംബർ ഒൻപതിന് ആശ്വതിയുടെ വിവാഹം നിശ്ചയിച്ചു. എന്നാൽ വിവാഹം നടത്താൻ സഹായം വാഗ്ദാനം ചെയ്തവർ പിൻമാറിയതുമൂലം വിവാഹം നടക്കില്ല എന്ന അവസ്ഥയിലായി. തുടർന്ന് പ്രതിസന്ധി മനസ്സിലാക്കിയ ദേവികുളം പോലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിൾ സിന്ധു പുരുഷോത്തമനും എസ്.ഐ.അശോകനും മുഖേന സുരേഷ് ഗോപിയുമായി ബന്ധപ്പെടുകയായിരുന്നു.
Post Your Comments