അയ്യപ്പനും കോശിയും ഹിന്ദി റീമേക്ക് വരുന്നുവെന്ന വിവരം നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് പുതിയ വിവരമാണ് പുറത്തു വരുന്നത്. ജോണ്‍ എബ്രഹാം നിര്‍മ്മിക്കുന്ന ചിത്രം ജഗന് ശക്തിയാണ് സംവിധാനം ചെയ്യുന്നത്. ബിജു മേനോന് അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന എസ്.ഐയുടെ കഥാപാത്രം ഹിന്ദിയിൽ ജോണ്‍ അബ്രഹാമാണ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച ഹവീല്‍ദാര്‍ കോശിയെന്ന കഥാപാത്രമായി ആദ്യം തീരുമാനിച്ചത് അഭിഷേക് ബച്ചനെ ആയിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിൽ നിന്നും നടൻ പിന്മാറിയെന്ന റിപ്പോർട്ടാണ് വരുന്നത്. തുടർന്ന് നടൻ അർജുൻ കപൂറിനെ ഈ വേഷത്തിലേക്ക് ക്ഷണിച്ചതായാണ് സൂചന.
എക് വില്ലന്‍ റിട്ടേണ്‍സ് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ച സൗഹൃദത്തില്‍ ജോണ്‍ എബ്രഹാമാണ് അഭിഷേകിന് പകരം അര്ജുന് കപൂറിനെ നിര്‍ദേശിച്ചതെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
മലയാളം പതിപ്പില്‍ നിന്ന് നിരവധി മാറ്റങ്ങള്‍ ഹിന്ദി റീമേക്കിലുണ്ടാകും. സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച അയ്യപ്പനും കോശിയും തെലുങ്കിലും റീമേക്ക് ചെയ്യുന്നുണ്ട്. തെലുങ്കില്‍ പവന് കല്യാണാണ് നായകന്. റാണ ദഗ്ഗുബട്ടി പൃഥ്വി അവതരിപ്പിച്ച കഥാപാത്രമാകുന്നു.
Post Your Comments