നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് കൃതി സനോൺ. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ നടിയുടെ ‘മിമി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് ബ്രൂട്ട് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിൽ തന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് പറയുകയാണ് കൃതി സനോൺ.
മോഡലിങ് തുടങ്ങിയ ആദ്യകാലങ്ങളില്‍ താന്‍ വളരെ കഷ്ടപ്പെട്ടിരുന്നുവെന്നും. ഇരുപതോളം മോഡലുകളുടെ മുന്നില്‍ നിന്ന് ഒരു കൊറിയോഗ്രാഫര്‍ തന്നെ ക്രൂരമായി ശകാരിക്കുകയും അന്ന് ഒരുപാട് കരയുകയും ചെയ്തുവെന്ന് കൃതി പറയുന്നു. അന്ന് മാനസികമായി തളർന്നു തനിക്ക് അമ്മയാണ് ധൈര്യം തന്നതെന്നും നടി പറയുന്നു.
‘എന്റെ ആദ്യത്തെ റാംപ് ഷോയുടെ സമയത്താണ് സംഭവം. എവിടെയൊക്കെയോ ഞാന്‍ ചുവടുകള്‍ തെറ്റിച്ചിരുന്നു. അതോടെ കൊറിയോഗ്രാഫര്‍ എന്നോട് വളരെ രൂക്ഷമായാണ് പെരുമാറിയത്. 20 ഓളം മോഡലുകളുടെ മുന്നില്‍ നിന്ന് അവര്‍ അലറിവിളിക്കുകയായിരുന്നു. അക്കാലത്ത് എന്നോട് ആരെങ്കിലും ദേഷ്യപെട്ടാല്‍ ഞാന്‍ കരഞ്ഞുതുടങ്ങുമായിരുന്നു. അന്ന് തിരിച്ച് വീട്ടിലേക്ക് പോകാന്‍ ഒരു ഓട്ടോയില്‍ കയറിയിരുന്ന് കരച്ചിലടക്കാന്‍ പാടുപെട്ടത് ഇന്നും ഓര്‍മ്മയിലുണ്ട്. വീട്ടിലെത്തി അമ്മയുടെ അടുത്തും ഞാന്‍ കരഞ്ഞു. എന്നാല്‍ അമ്മ പറഞ്ഞത് ഇങ്ങനെയാണ്. ഈ മേഖല നിനക്കു പറ്റുന്നതാണെന്ന് തോന്നുന്നില്ല. കുറച്ചുകൂടി മനക്കരുത്ത് വേണം. ഇപ്പോഴുള്ള നിന്നേക്കാള്‍ ആത്മവിശവാസവും മനക്കരുത്തും ഉള്ളയാള്‍ക്കേ അതിന് പറ്റൂ. അന്നാണ് ഞാന്‍ തിരിച്ചറിഞ്ഞത് കൂടുതല്‍ ആത്മവിശ്വാസത്തോടെ നില്‍ക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി’, കൃതി പറയുന്നു.
Post Your Comments