തന്റെ അനുവാദമില്ലാതെ വാണിജ്യാവശ്യത്തിനായി ചിത്രം ദുരുപയോഗം ചെയ്തതായി പൂർണിമ ഇന്ദ്രജിത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് നടി ചിത്രം ഉൾപ്പടെ പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്. കുറെ മാസങ്ങളായി പലരും പൂർണ്ണിമയ്ക്കു ഈ ചിത്രം അയച്ചു കൊടുത്തുകൊണ്ട് വസ്ത്രത്തെ പറ്റി ചോദിയ്ക്കാൻ ആരംഭിച്ചതിൽ പിന്നെയാണ് വിശദീകരണം നൽകാമെന്ന് പൂർണിമ തീരുമാനിച്ചത്.
വളരെ വർഷങ്ങൾക്ക് മുൻപ് വാങ്ങിയ ഒരു സാരി ധരിച്ചു നിൽക്കുന്ന പൂർണ്ണിമയുടെ ചിത്രമായിരുന്നു അത്. ജയ്പൂരിലെ നിന്നും വാങ്ങിയ സാരിയുടെ ചിത്രം പൂർണ്ണിമയുടെ സമ്മതമില്ലാതെ വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുകയായിരുന്നു.
എന്നാൽ ഇത് തന്റെ പ്രണാ ബ്രാൻഡ് അല്ലെന്നും, ഫോട്ടോ ഉപയോഗിക്കുന്നതിനു മുൻപ് തന്റെ അനുവാദം ചോദിച്ചിട്ടില്ലെന്നും പൂർണ്ണിമ വ്യക്തമാക്കുന്നു. എന്നിരുന്നാലും ചിത്രത്തിന് 5 സ്റ്റാർസ് ലഭിച്ച സന്തോഷവും പൂർണിമ പങ്കുവെച്ചു.
Post Your Comments