CinemaGeneralMollywoodNEWS

ജീവിതത്തില്‍ സ്വാധീനിച്ച മൂന്ന്‍ സ്ത്രീകള്‍ അവരാണ്: കുഞ്ചാക്കോ ബോബന്‍

സിനിമയല്ലാത്ത മറ്റൊരു ബിസിനസ് ചെയ്തു പരാജയപ്പെടുമ്പോഴും ബിസിനസില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ബുദ്ധിമുട്ടിക്കാനോ, വഴക്കിടാനോ അപ്പന്‍ പോയിട്ടില്ല

ജീവിതത്തില്‍ തന്നെ സ്വാധീനിച്ച മൂന്ന് സ്ത്രീകളെക്കുറിച്ച് തുറന്നു പറയുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ഒരു ബിസിനസുമായി ബന്ധപ്പെട്ടു താന്‍ നേരില്‍ കണ്ട തന്റെ അപ്പന്റെ മാനുഷിക നന്മയെക്കുറിച്ചും ഒരു അഭിമുഖ പരിപാടിയില്‍ തുറന്നു സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

‘എന്നെ ജീവിതത്തില്‍ സ്വാധീനിച്ച മൂന്ന്‍ സ്ത്രീകളുണ്ട്. എന്റെ അമ്മമ്മയും, ഭാര്യയും അമ്മയുമാണ് ആ മൂന്ന്‍ പേര്‍. എന്റെ എല്ലാ വിജയങ്ങളിലും അവരുടെ പിന്തുണയും സ്നേഹവുമുണ്ട്. അപ്പനെക്കുറിച്ച് പറഞ്ഞാല്‍ സ്വാധീനത്തേക്കാള്‍ അദ്ദേഹത്തിന്റെ മാനുഷിക നന്മ എനിക്ക് നല്‍കിയ വലിയ വെളിച്ചമാണ്. സിനിമയല്ലാത്ത മറ്റൊരു ബിസിനസ് ചെയ്തു പരാജയപ്പെടുമ്പോഴും ബിസിനസില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ബുദ്ധിമുട്ടിക്കാനോ, വഴക്കിടാനോ അപ്പന്‍ പോയിട്ടില്ല. അത്രയും സോഫ്റ്റ്‌ ആയിട്ടുള്ള ഒരാളെ ഞാന്‍ വേറെ കണ്ടിട്ടില്ല എന്ന് തന്നെ പറയാം. ഒരു ബിസിനസ്മാന്‍ എന്ന നിലയില്‍ അതൊരു നെഗറ്റീവ് ആണ്. പക്ഷേ മാനുഷിക നന്മ വരുമ്പോള്‍ അത്തരം പെരുമാറ്റം അപ്പനില്‍ നിന്ന് ഉണ്ടാകും എന്നുള്ളത് തീര്‍ച്ചയാണ്. ഒരു ആവശ്യവും ഇല്ലെന്നിരിക്കെയാണ് പണമിടപാടുമായി ബന്ധപ്പെട്ട ബിസിനസിലേക്ക് അപ്പന്‍ സുഹൃത്തുമായി തിരിഞ്ഞത്. അപ്പനിലെ നന്മ എന്നും എനിക്ക് വിലപ്പെട്ടതാണ്’. കുഞ്ചാക്കോ ബോബന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button