
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. കൂടുതലും മകന്റെ വിശേഷങ്ങളാണ് കുഞ്ചാക്കോ ബോബൻ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുള്ളത്. ഇപ്പോഴിതാ മകന്റെ ചിത്രത്തോടൊപ്പം താരം പങ്കുവെച്ച ഒരു രസകരമായ അടികുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
ഇസുക്കുട്ടൻ കുറേ കളിപ്പാട്ടങ്ങൾക്കൊപ്പമിരിക്കുന്ന ചിത്രമാണ് ചാക്കോച്ചൻ പങ്കുവച്ചിട്ടുള്ളത്. കുറേ വാഹനങ്ങളുടെയും റോഡ് റോളറും എസ്കവേറ്ററും ക്രെയിനും പോലുള്ള ഹെവി മെഷീനുകളുടെയും ചെറു രൂപങ്ങളായ കളിപ്പാട്ടങ്ങൾ ഇസഹാക്കിന്റെ മുന്നിൽ നിരന്ന ഇരിക്കുന്നതും ചിത്രത്തിൽ കാണാം.
‘മെക്കാനിക്ക് ആണോ റെക്കാനിക്ക് ആണോ,’ എന്നാണ് ചിത്രത്തിന് ചാക്കോച്ചൻ കാപ്ഷൻ നൽകിയിരിക്കുന്നത്. ഒപ്പം രണ്ട് സിനിമാ ഡയലോഗുകളും നൽകിയിട്ടുണ്ട് താരം. നിരവധിപേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.
https://www.instagram.com/p/CTKXYpbFAIG/?utm_source=ig_web_copy_link
Post Your Comments