GeneralLatest NewsMollywoodNEWS

മമ്മൂട്ടിയ്ക്കും മോഹൻലാലിനും പിന്നാലെ നടൻ ടൊവിനോയ്ക്കും യുഎഇയുടെ ഗോൾഡൻ വിസ

വിവധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന വ്യക്തികള്‍ക്ക് യുഎഇ നല്‍കുന്ന ആദരമാണിത്

ദുബായ്: നടൻ ടൊവിനോ തോമസിന് യുഎഇയുടെ ഗോൾഡൻ വിസ. വിസ സ്വീകരിക്കാനായി ടൊവിനോ കഴിഞ്ഞ ദിവസം ദുബായിൽ എത്തിയിരുന്നു. മറ്റു യുവ സൂപ്പർ താരങ്ങൾക്കും നടിമാർക്കും വൈകാതെ വിസ ലഭിക്കുമെന്നാണ് റിപ്പോർട്ട്. 10 വര്‍ഷത്തെ കാലാവധിയാണ് വിസക്കുള്ളത്.

നേരത്തെ നടന്മാരായ മമ്മൂട്ടിയും മോഹൻലാലും യുഎഇയുടെ ഗോൾഡൻ വിസയ്ക്ക് അർഹരായിരുന്നു. വിവധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന വ്യക്തികള്‍ക്ക് യുഎഇ നല്‍കുന്ന ആദരമാണിത്. ഇതിന് മുമ്പ് ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഷാറൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button