മലയാള സിനിമയുടെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിന്ന മഞ്ജു പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. ഓരോ ചിത്രങ്ങൾ ഇറങ്ങുമ്പോഴും ഗംഭീര മേക്കോവറാണ് താരം നടത്തുന്നത്. കഴിഞ്ഞദിവസമാണ് ജയസൂര്യയ്‌ക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന മഞ്ജുവിന്റെ ചിത്രം മേരി ആവാസ് സുനോയുടെ പോസ്റ്റർ പുറത്തിറങ്ങിയത്. ചിത്രത്തില്‍ ഒരു റേഡിയോ ജോക്കിയുടെ വേഷത്തിൽ ജയസൂര്യ എത്തുമ്പോൾ ഡോക്ടറിന്റെ വേഷത്തിലാണ് മഞ്ജു എത്തുന്നത്. ഇപ്പോഴിതാ മഞ്ജുവിനൊപ്പം ആദ്യമായി പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ. കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജുവിനെ കുറിച്ച് പ്രജേഷ് സംസാരിച്ചത്.
മഞജു വാര്യര്‍ അഭിനയിക്കാന്‍ എത്തിയപ്പോഴാണ് അവരുടെ മാഹാത്മ്യം മനസിലായത്. യാതൊരു തരത്തിലുള്ള താരജാഡയുമില്ല. നമ്മുടെ മനസിനൊത്ത് മഞ്ജു പ്രവര്‍ത്തിക്കുമെന്ന് പ്രജേഷ് സെന്‍ പറയുന്നു.
പ്രജേഷ് സെന്നിന്റെ വാക്കുകള്‍:
‘ഞാനും മഞ്ജുവും ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ സ്‌കൂള്‍ ജീവിതം നയിച്ചവരാണ്. കലോത്സവ വേദികളില്‍ മഞ്ജു സംസ്ഥാന തലം വരെ എത്തിയപ്പോള്‍ ഞാനൊക്കെ ജില്ലാതലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പിന്നീട് മഞ്ജു സിനിമയിലെത്തി. അവരുടെ കൂടി സിനിമകള്‍ കണ്ടുകൊണ്ടാണ് ഞാന്‍ വളര്‍ന്നത്. അങ്ങനെയുള്ള ഒരു അസാമാന്യ അഭിനേത്രി എന്റെ കഥ കേള്‍ക്കുകയും അത് ഇഷ്ടപ്പെടുകയും ചെയ്തത് എന്നെ സംബന്ധിച്ചിടത്തോളം ആകാംക്ഷ ഉണ്ടാക്കിയ കാര്യങ്ങളാണ്. മഞജു വാര്യര്‍ അഭിനയിക്കാന്‍ എത്തിയതോടെയാണ് അവരുടെ മാഹാത്മ്യം വ്യക്തമായി മനസിലായത്. മഞ്ജുവിന് യാതൊരു തരത്തിലുള്ള താരജാഡയുമില്ല. നമ്മുടെ മനസിനൊത്ത് പ്രവര്‍ത്തിക്കുകയായിരുന്നു. മേരി ആവാസ് സുനോ എന്ന ചിത്രം പൂര്‍ണമായും സിങ്ക് സൗണ്ടിലാണ് ചിത്രീകരണം നടത്തിയത്. സിങ്ക് സൗണ്ടിനുവേണ്ടി തന്റെ ശബ്ദത്തെ ഇത്രയേറെ കയ്യടക്കത്തോടെ ഉപയോഗിച്ച മറ്റൊരു മഞ്ജു ചിത്രവും വേറെ ഉണ്ടാവില്ലെന്ന് ഞാന്‍ കരുതുന്നു.
ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മേരി ആവാസ് സുനോ. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്. ശിവദ, ജോണി ആന്റണി, സുധീര്‍ കരമന, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നു.
Post Your Comments