തെലുങ്കു സൂപ്പർ താരം അക്കിനേനി നാഗാർജുന ഇന്ന് 62 -ാം ജന്മദിനം ആഘോഷിക്കുയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രവീണ്‍ സട്ടാരു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ദ് ഗോസ്റ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ആക്ഷന്‍ എന്റര്ടെയ്നര് വിഭാഗത്തില്‍ വരുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനൊപ്പമായിരുന്നു സിനിമയുടെ പ്രഖ്യാപനം.
#HBDKingNagarjuna https://t.co/mRnzSKDuFO
— Kajal Aggarwal (@MsKajalAggarwal) August 29, 2021
രക്തം പുരണ്ട വാളേന്തിയ നായകനുമുന്നില്‍ സാഷ്ടാംഗം നമിക്കുന്ന ചില കഥാപാത്രങ്ങളെയും പോസ്റ്ററില്‍ കാണാം. കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായിക. നാരായണ്‍ കെ ദാസ് നരംഗ്, പുഷ്കര്‍ റാംമോഹന് റാവു, ശരത്ത് മാരാര്‍ എന്നിവരാണ് നിര്‍മ്മാണം.
Post Your Comments