മലയാളി അല്ലെങ്കിലും മലയാളികള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച നായികയാണ് മാതു. അമരം, സദയം, കുട്ടേട്ടന്, തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മാതു മലയാളികളുടെ ഹൃദയത്തില്‍ കയറിക്കൂടി. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു മാതു. എന്നാൽ പിന്നീട് നൽകിയ ഒരു അഭിമുഖത്തിൽ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം തെറ്റായി പോയിരുന്നുവെന്ന് നടി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തില്‍ മലയാള സിനിമയെ കുറിച്ചും നടന്മാരെ കുറിച്ചും മാതു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
മലയാളത്തില്‍ അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം അമരം ആണെന്ന് മാതു പറയുന്നു. എന്നാൽ തമിഴ് സിനിമകള്‍ ചെയ്യാനാണ് കൂടുതല്‍ താല്പര്യമെങ്കിലും മലയാളത്തിലാണ് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുക എന്നും നടി പറയുന്നു.
മലയാളത്തില്‍ ഇഷ്ട നടന് ആരെന്ന ചോദ്യത്തിന് സുരേഷ് ഗോപി എന്നായിരുന്നു മറുപടി. യുവതാരങ്ങളായ ദുല്‍ഖര്‍, നിവിന്‍ പോളി എന്നിവരോടൊപ്പം അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും മാതു പറഞ്ഞു.
Post Your Comments