BollywoodCinemaGeneralLatest NewsMollywoodMovie GossipsNEWS

അമരത്തിന്റെ ഹിന്ദി റീമേക്കിനായി ചർച്ചകൾ നടന്നിരുന്നു: നടക്കാതെ പോയ അമിതാഭ് ബച്ചൻ സിനിമയെ കുറിച്ച് മാതു

റീമേക്ക് ചെയ്യാന്‍ അമിതാഭ് ബച്ചനുമായി ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നാണ് മാതു പറയുന്നത്

മലയാളി അല്ലെങ്കിലും മലയാളികള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച നായികയാണ് മാതു. അമരം, സദയം, കുട്ടേട്ടന്‍, തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മാതു മലയാളികളുടെ ഹൃദയത്തില്‍ കയറിക്കൂടി. വിവാഹശേഷം അഭിനയത്തോട് വിട പറഞ്ഞ താരം അടുത്തിടയിൽ രാജീവ് നാഥ് സംവിധാനം ചെയ്യുന്ന അനിയന്‍ കുഞ്ഞും തന്നാലായത് എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയിരുന്നു. ഇപ്പോഴിതാ അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട തന്റെ ചിത്രമായ ‘അമരം’ ഹിന്ദി റീമേക്ക് ചെയ്യാൻ ആലോചനകള്‍ നടന്നിരുന്നുവെന്ന് പറയുകയാണ് മാതു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് മാതു ഇക്കാര്യം വെളിപ്പെടുത്തിയത്.

സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങളടക്കം സ്വന്തമാക്കിയ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ അമിതാഭ് ബച്ചനുമായി ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നാണ് മാതു പറയുന്നത്. ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ആലോചനകള്‍ നടന്നിരുന്നുവെങ്കിലും ആ പ്രോജക്ട് നടന്നില്ലെന്നും മാതു പറഞ്ഞു.

ഭരതന്‍ സംവിധാനം ചെയ്ത് ചിത്രം 2019 ലാണ് പുറത്തിറങ്ങിയത്. മമ്മൂട്ടി, മുരളി, മാതു, ചിത്ര തുടങ്ങിയവരായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button