CinemaGeneralLatest NewsMollywoodNEWSUncategorized

അമ്മ മരിച്ച ദിവസം സുരേഷ് അങ്കിള്‍ എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്: നിതിന്‍ രണ്‍ജി പണിക്കര്‍

എന്റെ ഓരോ സ്റ്റെപ്പും സ്റ്റാര്‍ട്ട് ചെയ്യുന്നത് അമ്മയോട് പറഞ്ഞിട്ടാണ്

തന്റെ അമ്മയുമായി തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ച് രണ്‍ജി പണിക്കരുടെ മകനും, സംവിധായകനുമായ നിതിന്‍ രണ്‍ജി പണിക്കര്‍ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്. മാര്‍ച്ച്-10 , 2019-ലായിരുന്നു രണ്‍ജി പണിക്കരുടെ ഭാര്യ അനീറ്റ മറിയം തോമസ് അന്തരിച്ചത്. തന്റെ അമ്മയുടെ മരണ ദിവസം സൂപ്പര്‍ താരം സുരേഷ് ഗോപി തന്നോട് ചോദിച്ച മറക്കാന്‍ കഴിയാത്ത ഒരു അനുഭവം പങ്കുവച്ചു കൊണ്ടായിരുന്നു നിതിന്‍ തന്റെ അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പറഞ്ഞത്.

നിതിന്‍ രണ്‍ജി പണിക്കരുടെ വാക്കുകള്‍

ഞാന്‍ ആദ്യമായി ഒരു ചെറു കഥ എഴുതി പബ്ലിഷ് ചെയ്തത് മുതല്‍, സിനിമയില്‍ വന്നത് വരെയുള്ള എന്റെ കലാപരമായ എല്ലാ കാര്യങ്ങളിലും അമ്മയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. എന്റെ ആദ്യ സിനിമ കണ്ടു അഭിപ്രായം പറഞ്ഞിട്ടുണ്ട്, അങ്ങനെ എന്റെ എല്ലാ കാര്യങ്ങളിലും അമ്മ കൂടെ തന്നെയുണ്ടായിരുന്നു. അച്ഛന്റെ സിനിമയില്‍ സഹസംവിധായകന്റെ റോളിലേക്ക് എന്നെ ശുപാര്‍ശ ചെയ്തത് അമ്മയാണ്. എന്റെ ഓരോ സ്റ്റെപ്പും സ്റ്റാര്‍ട്ട് ചെയ്യുന്നത് അമ്മയോട് പറഞ്ഞിട്ടാണ്. എനിക്ക് സിനിമയില്‍ നിന്നാല്‍ മതി എന്ന് പറഞ്ഞപ്പോള്‍ അമ്മ ഒരിക്കലും അതിനെ എതിര്‍ക്കാതെ കൂടെ നിന്ന വ്യക്തിയാണ്. അമ്മയുടെ മരണത്തിനു സുരേഷ് ഗോപി അങ്കിള്‍ വീട്ടില്‍ എത്തിയപ്പോള്‍ ആദ്യം ചോദിച്ചത് ‘നമ്മുടെ സിനിമയുടെ കാര്യം അമ്മയോട് പറഞ്ഞോ?’ എന്നായിരുന്നു. അത്രത്തോളം അമ്മ എന്റെ ജീവിതത്തിന്റെ ഒരു പ്രധാന സ്വാധീനമായിരുന്നു’. നിതിന്‍ രണ്‍ജി പണിക്കര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button