സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ച തിക്താനുഭവം വെളിപ്പെടുത്തി നടി ശരണ്യ ആനന്ദ് . മിനി സ്ക്രീനിലെ ടെലിവിഷന്‍ സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം കൈകര്യം ചെയ്യുന്ന ശരണ്യ, തന്നെ സിനിമ അവഗണിച്ച ഒരു അനുഭവ കഥ ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്.
ശരണ്യയുടെ വാക്കുകള്‍
‘പഠിക്കുന്ന സമയത്ത് സീനിയര്‍ ചേച്ചി വഴി കുറച്ചു ഫോട്ടോസ് സിനിമയ്ക്ക് വേണ്ടി അയച്ചിരുന്നു. അനിയത്തി വേഷം. ഒരു ദിവസം അണിയറപ്രവര്‍ത്തകര്‍ വിളിച്ചു പോര്‍ട്ട്ഫോളിയോ അയക്കാന്‍ പറഞ്ഞു. ആ വാക്ക് പോലും ഞാന്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു. അന്വേഷിച്ചപ്പോള്‍ പോര്‍ട്ട്ഫോളിയോ എടുക്കാന്‍ ഒരു ലക്ഷത്തിനടുത്താണ് ചെലവ്. അച്ഛനോടും അമ്മയോടും എങ്ങനെ പറയും. അവസാനം അവരെ വിളിച്ചു പറഞ്ഞു, വേണമെങ്കില്‍ നേരിട്ട് വരാം. ഇത്രയും പൈസയൊന്നും ഫോട്ടോയ്ക്ക് കൊടുക്കാനില്ലെന്നു പറഞ്ഞു. അങ്ങനെയാണെങ്കില്‍ നേരിട്ട് കാണാമെന്നായി. അങ്ങനെ ഞാനും അച്ഛനും കൊച്ചിക്ക് വണ്ടി കയറി. ചിത്രത്തിന്റെ പൂജയില്‍ പങ്കെടുത്തു. കഥാപാത്രം ഉറപ്പിച്ച ശേഷം തിരികെ പോന്നു. പക്ഷേ കുറച്ചു ദിവസമായി ഒട്ടും വിളി വരുന്നില്ല. അവസാനം അച്ഛന് വിളിച്ചപ്പോള്‍ പറയുന്നു വേറെ ആളിനെ വച്ചല്ലോ എന്ന്’. അതായിരുന്നു ആദ്യത്തെ തിരിച്ചടി.
Post Your Comments