
ചെന്നൈ: പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതല്‍’. വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, നയൻതാര, സമാന്ത എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലമാണ് സിനിമയുടെ ചിത്രീകരണം വൈകിയത്. ഇപ്പോഴിതാ പോണ്ടിച്ചേരിയില്‍ ചിത്രീകരണം നടക്കുന്ന സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
ഒരു ബസിനുള്ളിൽ നയൻതാരയും സമാന്തയും വിജയ് സേതുപതിയും നിൽക്കുന്ന ചിത്രമാണ് പുറത്തായിരിക്കുന്നത്. നയന്‍താരയും സമാന്തയും ഒരേ തരത്തിലുള്ള സാരി ഉടുത്ത് നില്‍ക്കുന്നതായിരുന്നു ചിത്രത്തില്‍. ഇവർക്ക് സമീപത്തായി നിൽക്കുന്ന വിജയ് സേതുപതിയെയും ചിത്രത്തിൽ കാണാം.
അധികം വൈകാതെ സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാവാന്‍ സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഷൂട്ടിങ് പെട്ടന്ന് തീര്‍ക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിയ്ക്കുന്നത്.
Post Your Comments