ശങ്കർ-രാം ചരൺ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ നടൻ ജയറാം പ്രധാന വേഷത്തിൽ എത്തുന്നുവെന്ന് റിപ്പോർട്ട്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലായിരിക്കും താരം എത്തുക എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഭാഗമതി, അലാ വൈകുണ്ഠപുരമുലു എന്നീ തെലുങ്കു ചിത്രങ്ങളിലാണ് ജയറാം അവസാനമായി അഭിനയിച്ചത്. പ്രഭാസിന്റെ രാധേ ശ്യാമിലും ജയറാം പ്രധാന റോളില്‍ എത്തുന്നുണ്ട്.
ചിത്രത്തിൽ നായികയായി എത്തുന്നത് കിയാര അദ്വാനിയാണ്. ദില്‍ രാജവുവും ശ്രീനിഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം രാം ചരണിന്റെ ഫിലിമോഗ്രഫിയിലെ 15-മത് ചിത്രമാണ്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി പതിപ്പുകളും ചിത്രത്തിന് ഉണ്ടാവും.
Post Your Comments