CinemaGeneralKollywoodLatest NewsNEWS

ഗംഭീര തിരിച്ചു വരവിനൊരുങ്ങി ശ്രുതി ഹാസൻ: ഇത്തവണ വിജയ് സേതുപതിയുടെ നായികയായി

വിജയ് സേതുപതിയും ശ്രുതി ഹാസനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ലാഭം

തെന്നിന്ത്യയിലും ബോളിവുഡിലും നിരവധി ആരാധകരുള്ള നടിയാണ് ശ്രുതി ഹാസന്‍. നടന്‍ കമല്‍ഹാസന്റെ മകള്‍ എന്നതിലുപരി തെന്നിന്ത്യന്‍ സിനിമാലോകത്ത് സ്വന്തമായൊരു സ്ഥാനം കണ്ടെത്താന്‍ ശ്രുതി ഹാസന് സാധിച്ചിട്ടുണ്ട്. തമിഴ് തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിലായി അനവധി സിനിമകളിൽ ഇതിനോടകം ശ്രുതി അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. ഇടക്കാലത്ത് സിനിമയിൽ അല്പം ഇടവേള എടുത്തെങ്കിലും വീണ്ടും ഗംഭീര തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. ഇത്തവണ നടൻ വിജയ് സേതുപതിയുടെ നായികയായിട്ടാണ് ശ്രുതി എത്തുന്നത്.

സംവിധായകൻ എസ്പി ജനനാഥൻ സംവിധാനം ചെയ്ത ‘ലാഭം’ എന്ന ചിത്രത്തിലാണ് ശ്രുതി നായികയായെത്തുന്നത്. ചിത്രം സെപ്റ്റംബർ 9 ന് തീയറ്ററുകളിൽ റിലീസ് ചെയ്യും. പാക്കിരി എന്ന കര്‍ഷക നേതാവിനെ വിജയ്‌ സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രണ്ട് വ്യത്യസ്ത രൂപങ്ങളിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

വിജയ് സേതുപതിയും ശ്രുതി ഹാസനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ലാഭം. ശ്രുതി ഹാസൻ ചിത്രത്തിൽ പത്ര പ്രവർത്തകയായി ആണ് എത്തുന്നത്. കർഷകരുടെ അവകാശങ്ങൾക്കും ഉന്നമനത്തിനും വേണ്ടി പോരാടുന്ന നേതാവായി ആണ് വിജയ് എത്തുന്നത്. ചിത്രം ഒടിടി പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും. ഈ റിപ്പോർട്ടുകൾ നിഷേധിച്ച് നടൻ വിജയ് സേതുപതി തന്നെ രംഗത്തെത്തിയിരുന്നു. ചിത്രം തീയേറ്ററുകളിൽ മാത്രമേ റിലീസ് ചെയ്യുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.

ജഗപതി ബാബു വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ കലൈയരസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സായ് ധൻഷിക, രമേശ് തിലക്, പൃഥ്വി രാജൻ, ജയ് വർമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button