പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ. സിനിമയിൽ മാത്രമല്ല ശാരീരികമായ ഫിറ്റ്നസിന്റെ കാര്യത്തിലും മലയാളത്തിന്റെ സൂപ്പർ താരം മാസാണ്. ആരാധകരെ ഞെട്ടിച്ചുകൊണ്ട് മോഹൻലാലിന്റെ പുതിയ വർക്കൗട്ട് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ആരോഗ്യമുള്ള ശരീരത്തിന് ദിവസേനെ വ്യായാമം ചെയ്യുക എന്ന് മാത്രമാണ് മോഹൻലാല്‍ എഴുതിയിരിക്കുന്നത്. വ്യായാമത്തിന് എത്രത്തോളം മോഹൻലാല്‍ പ്രാധാന്യം കൊടുക്കുന്നുണ്ടെന്നത് വീഡിയോയില്‍ നിന്ന് വ്യക്തമാകും.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ എന്ന സിനിമയാണ് മോഹൻലാലിന്റേതായി ചിത്രീകരണം പുരോഗമിക്കുന്നത്. ചിത്രത്തിൽ പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കല്യാണി പ്രിയദര്‍ശനു പുറമേ മീനയാണ് ചിത്രത്തിലെ മറ്റൊരു നായിക. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
Post Your Comments