ഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പീഡനമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ വിധിയില്‍ വിമര്‍ശനവുമായി ബോളിവുഡ് നടി തപ്‌സി പന്നു. ഇതും കൂടി മാത്രമേ കേൾക്കാനുള്ളയിരുന്നുവെന്ന് തപ്‌സി പറയുന്നു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഇത് മാത്രമാണ് ഇനി കേള്‍ക്കാന്‍ ബാക്കിയുണ്ടായിരുന്നത്’ എന്നാണ് തപ്‌സി വാര്‍ത്ത പങ്കുവെച്ച് ട്വീറ്റ് ചെയ്തത്.
Bas ab yehi sunna baaki tha . https://t.co/K2ynAG5iP6
— taapsee pannu (@taapsee) August 26, 2021
ഭര്‍ത്താവ് ഭാര്യയുടെ സമമ്മതമില്ലാതെയും ഭാര്യയ്ക്ക് മേല്‍ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചാലും അത് പീഡനമല്ല. ഭാര്യ 18 വയസിന് മുകളിലാണെങ്കില്‍ ഇത് തീര്‍ത്തും കുറ്റകരമല്ലെന്നാണ് ഛത്തീസ്ഗഢ് ഹൈക്കോടതി ജഡ്ജി എന്‍കെ ചന്ദ്രവന്‍ശി ഈ വിചിത്ര വിധി പ്രഖ്യാപിച്ചത്.
2017ല്‍ വിവാഹിതയായ സ്ത്രീയായിരുന്നു കേസിലെ പരാതിക്കാരി. സ്ത്രീധനത്തിന്റെ പേരില്‍ അവരെ ഭര്‍ത്താവ് ഉപദ്രവിക്കുകയും, ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തു എന്നാണ് പരാതിക്കാരി പറഞ്ഞത്. പ്രകൃതി വിരുദ്ധമായ ലൈംഗിക പ്രവര്‍ത്തികളാണ് തനിക്ക് മേല്‍ ഭര്‍ത്താവ് ചെയ്യുന്നതെന്നും പരാതിയില്‍ പറുന്നു. പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിന് ഭര്‍ത്താവ് കുറ്റക്കാരനാണെങ്കിലും ലൈംഗിക പീഡനത്തിന് കുറ്റം ചുമത്താനാവില്ലെന്നാണ് ജഡ്ജി പറഞ്ഞത്.
Post Your Comments