GeneralHollywoodLatest NewsNEWS

1700 പോൺ സിനിമകൾ, 4000 -ലധികം യുവതികളുമായി ലൈംഗികബന്ധം: ഒടുവിൽ ബലാത്സംഗ കുറ്റത്തിന് അഴിയെണ്ണാനൊരുങ്ങി നടൻ

ഏറ്റവും ഒടുവിൽ ജെറെമിക്ക് മേൽ കുറ്റമാരോപിച്ച യുവതി ഇയാൾ തന്നെ ഗുദരതിക്ക് വിധേയയാക്കി എന്നും പരാതിപ്പെട്ടിട്ടുണ്ട്

ലോസ് ഏഞ്ചലസ്: പോൺ സിനിമകളിലൂടെ ലോക പ്രശസ്തനായ നടൻ റോൺ ജെറെമി ഹയാത്തിന് മേൽ ബലാത്സംഗ കുറ്റം ചുമത്തി കോടതി. 23 വർഷക്കാലയളവിനുള്ളിൽ 34 ലൈംഗിക പീഡനങ്ങളാണ് റോൺ ജെറെമി നടത്തിയെന്നാണ് കോടതിയുടെ കണ്ടെത്തൽ. 1996 നും 2019 നുമിടയിൽ ജെറെമിയുടെ അക്രമത്തിന് ഇരയായത് 15 വയസ്സിനും 51 വയസ്സിനും ഇടയിൽ പ്രായമുള്ള നിരവധി യുവതികളാണ്.

പതിനേഴും പതിനഞ്ചും വയസ്സുള്ള രണ്ടു പെൺകുട്ടികളെ അടക്കം ഇയാൾ വിധേയരാക്കിയിട്ടുള്ള 12 ബലാത്സംഗങ്ങളും ഈ കുറ്റങ്ങളിൽ പെടും. ഏറ്റവും ഒടുവിൽ ജെറെമിക്ക് മേൽ കുറ്റമാരോപിച്ച യുവതി ഇയാൾ തന്നെ ഗുദരതിക്ക് വിധേയയാക്കി എന്നും പരാതിപ്പെട്ടിട്ടുണ്ട്. ഈ ആരോപണങ്ങൾ കൂടി തെളിയിക്കപ്പെട്ടാൽ 300 വർഷത്തെ തടവുശിക്ഷയ്ക്കു വരെ 68 കാരനായ റോൺ ജെറെമിക്ക് വിധിക്കപ്പെടാൻ ഇടയുണ്ടെന്നാണ് റിപ്പോർട്ട്.

1979 മുതൽ പോൺ സിനിമകളിൽ അഭിനയിച്ചു പോരുന്ന റോൺ ജെറെമി, ഇതുവരെയും 1700 -ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 40 വർഷത്തിലധികം നീണ്ടുനിന്ന തന്റെ കരിയറിനിടെ ജെറെമി ചുരുങ്ങിയത് 4000 -ലധികം യുവതികളുടെ ക്യാമറക്ക് മുന്നിൽ ബന്ധപ്പെട്ടിട്ടുണ്ടാകും.

എന്നാൽ ജെറെമി തന്റെ പ്രശസ്തിയുടെ ബലത്തിൽ കൂടെ ജോലി ചെയ്യുന്ന സ്ത്രീകളിൽ പലരെയും അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ട് എന്നാണ് പരാതി. സ്ത്രീകൾക്ക് മുന്നിൽ വിവസ്ത്രനായി നിന്ന് ലൈംഗികതാപ്രദർശനം നടത്തുക, ബലമായി പിടിച്ചു നിർത്തി ചുംബിക്കുക, ഗുഹ്യാവയവങ്ങളിൽ സ്പർശിക്കുക, അവരെ ബലാത്സംഗം ചെയ്യുക തുടങ്ങിയ പല പരാതികളും ഇയാൾക്കെതിരെ പല യുവതികളിൽ നിന്നായി ഉണ്ടായിട്ടുണ്ട്.

shortlink

Post Your Comments


Back to top button