CinemaGeneralKollywoodLatest NewsMollywoodNEWSSocial Media

26 വർഷത്തിനു ശേഷമുള്ള കൂടിക്കാഴ്ച: വിക്രമിനൊപ്പം ബാബു ആന്റണി

അദ്ദേഹം ആ പഴയ വിക്രം തന്നെ, വിനയവും മര്യാദയുമുള്ള ആളെന്ന് ബാബു ആന്‍റണി

വർഷങ്ങൾക്ക് ശേഷം നടൻ വിക്രമിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് നടൻ ബാബു ആന്റണി. 26 വർഷങ്ങൾക്ക് ശേഷമാണ് തങ്ങൾ വീണ്ടും കണ്ടുമുട്ടുന്നതെന്ന് ബാബു ആന്റണി പറയുന്നു. അനില്‍ ബാബുവിന്‍റെ സംവിധാനത്തില്‍ 1995ല്‍ പുറത്തിറങ്ങിയ മലയാളചിത്രം ‘സ്ട്രീറ്റി’ലാണ് ഇരുവരും ഇതിനുമുന്‍പ് ഒരുമിച്ച് അഭിനയിച്ചത്. മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയന്‍ സെല്‍വന്‍’ എന്ന ചിത്രത്തിനായാണ് ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിച്ചിരിക്കുന്നത്. ബാബു ആന്റണി തന്നെയാണ് ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

‘വിക്രത്തിനൊപ്പം ഒരിക്കല്‍ക്കൂടി അഭിനയിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം. സ്ട്രീറ്റ് എന്ന സിനിമയിലാണ് ഇതിനുമുന്‍പ് ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചത്. കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളിലായതിനാല്‍ ഈ ലൊക്കേഷനില്‍ ഞങ്ങള്‍ക്ക് ചിത്രങ്ങള്‍ എടുക്കാന്‍ കഴിയില്ല. പക്ഷേ ഒരുമിച്ച് ഒരു ചിത്രം എടുക്കേണ്ട കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം എന്‍റെ മുറിയിലേക്ക് വന്നു. ഒരുപാട് ഓര്‍മ്മകള്‍ ഞങ്ങള്‍ പങ്കുവച്ചു. എന്‍റെ മക്കളെക്കുറിച്ചും ഭാര്യയെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചു. അദ്ദേഹം ആ പഴയ വിക്രം തന്നെ, വിനയവും മര്യാദയുമുള്ള ആള്‍’, ബാബു ആന്‍റണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

വൻ താരനിരയൊന്നിക്കുന്ന ചിത്രത്തിൽ ബാബു ആന്‍റണി ഒരു പുരാതന രാജാവിന്‍റെ വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചന. പൊന്നിയൻ സെൽവനിൽ ഐശ്വര്യ റായി, വിക്രം, ജയം രവി, കാര്‍ത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, ശരത്കുമാര്‍, റിയാസ് ഖാന്‍, പാര്‍ഥിപന്‍, പ്രകാശ് രാജ്, ലാല്‍, ജയറാം, ബാബു ആന്‍റണി, റഹ്‌മാന്‍ തുടങ്ങി വലിയൊരു താരനിരയാണ് അണിനിരക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button