ആലപ്പുഴ: സിഐഎയിലൂടെ ദുൽഖറിന്റെ നായികയായെത്തിയ നടിയാണ് കാർത്തിക മുരളീധരൻ. ഒറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരം മമ്മൂട്ടിയ്ക്കൊപ്പം അങ്കിളിലും പ്രധാന വേഷം ചെയ്തു. ഇപ്പോഴിതാ തനിക്ക് അഭിനയിക്കാൻ മാത്രമല്ല മറ്റൊരു കഴിവ് കൂടിയുണ്ട് എന്ന് തെളിയിച്ചിരിക്കുകയാണ് കാർത്തിക. താൻ ചെയ്ത ചിത്രങ്ങളും കൊളാഷും ‘ലോകമേ തറവാട്’ കലാപ്രദർശനത്തിൽ പ്രദർശിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ് നടി.
ആലപ്പുഴ കയർ കോർപ്പറേഷൻ കെട്ടിടത്തിലാണ് ചിത്രങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സാഹിത്യസൃഷ്ടികളുടെ ഇൻസ്റ്റലേഷനുകളും സ്റ്റേജ് ഡിസൈനുകളും കാർത്തിക ചെയ്യുന്നുണ്ട്. സമകാലിക ചിത്രകലാശയത്തെ അടിസ്ഥാനമാക്കിയുള്ളതാണു ചിത്രങ്ങളെന്ന് കാർത്തിക പറഞ്ഞു. ലഗേ രഹോ മുന്നാ ഭായ്, ത്രീ ഇഡിയറ്റ്സ്, പികെ, പാനിപ്പറ്റ് തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ബോളിവുഡ് ക്യാമറാമാൻ സി.കെ. മുരളീധരന്റെ മകളാണ് കാർത്തിക.
സൃഷ്ടി സ്കൂൾ ഓഫ് ആർട്സ് ഡിസൈൻ ആൻഡ് ടെക്നോളജിയിൽനിന്നു പഠനം പൂർത്തിയാക്കിയ കാർത്തിക നാടകരംഗത്തും സജീവമാണ്.
Post Your Comments