തന്റെ പേരിൽ വിവാഹവാഗ്ദാനം നൽകി ശ്രീലങ്കൻ യുവതിയുടെ പക്കൽ നിന്നും പണം തട്ടിയെടുത്ത കേസിൽ യഥാർത്ഥ പ്രതികളെ പിടികൂടിയതിൽ പ്രതികരിച്ച് നാടൻ ആര്യ. യഥാര്‍ഥ പ്രതികളെ പിടികൂടിയ പോലീസിനോടും തന്നെ വിശ്വസിച്ച് ഒപ്പം നിന്നവര്‍ക്കും നന്ദി ഉണ്ടെന്നും, ഇത്രയും നാൾ താൻ അനുഭവിച്ച മാനസികസംഘർഷം പറഞ്ഞറിയിക്കാൻ കഴിയാത്തത്രയാണെന്നും ആര്യ പറഞ്ഞു.
‘യഥാര്‍ഥ പ്രതികളെ പിടികൂടിയ പോലീസിനോടും തന്നെ വിശ്വസിച്ച് ഒപ്പം നിന്നവര്‍ക്കും നടന് നന്ദി പറഞ്ഞു. ഒരിക്കലും തുറന്നു പറയാനാവാത്ത വല്ലാത്ത മാനസികാഘാതമാണ് താന്‍ അനുഭവിച്ചത്.’ ആര്യ പറഞ്ഞു.
ജര്‍മനിയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ യുവതിയാണ് തട്ടിപ്പിന് ഇരയായത്. ആര്യയുടെ പേരിൽ വിവാഹവാഗ്ദാനം നല്കി 70 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. തുടര്‍ന്ന് യുവതി ചെന്നൈ പോലീസില്‍ പരാതി നല്കി. തുടരന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
Post Your Comments