പ്രേഷകരുടെ പ്രിയപ്പെട്ട സംവിധായകനും അഭിനേതാവുമാണ് ബാലചന്ദ്രമേനോൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അദ്ദേഹം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ബാലചന്ദ്രമേനോൻ പങ്കുവെച്ച ഒരു ഓർമ്മയാണ് ശ്രദ്ധേയമാകുന്നത്. സിനിമാ ജീവിതത്തിനിടയില്‍ ആദ്യമായി ഭാര്യയ്ക്കൊപ്പം ഒരു ലൊക്കേഷനില്‍ വെച്ച് വിവാഹ വാര്‍ഷികം ആഘോഷിച്ചത് ലാൽജോസിന്റെ ക്ലാസ്മേറ്റ്സിനിടയിലായിരുന്നുവെന്ന് ബാലചന്ദ്രമേനോൻ പറയുന്നു.
‘യെസ് ക്ലാസ്മേറ്റ്സ്, ഞാന്‍ ശരിക്കും ആസ്വദിച്ച് ചെയ്ത സിനിമയാണ് ക്ലാസ്മേറ്റ്സ്. ഏറെ പ്രത്യേകതയുള്ള സിനിമയാണ്. സിനിമാജീവിതത്തിനിടയില്‍ ഭാര്യയ്ക്കൊപ്പം ലൊക്കേഷനില്‍ വെച്ച് വിവാഹ വാര്‍ഷികം ആഘോഷിച്ചത് ക്ലാസ്മേറ്റ്സിനിടയിലായിരുന്നു. മകളും അന്ന് കൂടെയുണ്ടായിരുന്നു. ജഗതിയും ശോഭയും ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു. ഈ യുവാക്കളെല്ലാം തങ്ങളുടെ രീതിയിൽ സിനിമയിലും ജീവിതത്തിലും അഭിമാനിക്കാനാവുന്ന വ്യക്തികളായി മാറിയതിൽ ഒരുപാട് സന്തോഷമുണ്ടെന്നും, ബാലചന്ദ്ര മേനോൻ കുറിച്ചു.
https://www.instagram.com/p/CTARUNupeBP/?utm_source=ig_web_copy_link
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കാവ്യ മാധവന്, ലാല്‍ ജോസ്, നരേന്, രാജീവ് രവി ഇവര്‍ക്കൊപ്പം നില്ക്കുന്ന ഫോട്ടോയും ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമായി കേക്ക് മുറിക്കുന്നതിന്റെ ഫോട്ടോയും ബാലചന്ദ്രമേനോന് പങ്കുവെച്ചിട്ടുണ്ട്.
Post Your Comments