ശങ്കർ-രാം ചരൺ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ നടൻ ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിലെ നായക കഥാപാത്രത്തിന്റെ അത്ര തന്നെ പ്രാധാന്യം ലഭിക്കുന്നതായിരിക്കും ഫഹദിന്റെ വില്ലന്‍ കഥാപാത്രവും.
അതേസമയം ഫഹദിന് കഥാപാത്രം ഇഷ്ടപ്പെട്ടെന്നും മറുപടി ഒന്നും പറഞ്ഞിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഒന്നും നടന്നിട്ടില്ല.
മാലിക്ക് എന്ന ചിത്രത്തിലെ ഫഹദിന്റെ പ്രകടനം ഇഷ്ടപ്പെട്ട ശങ്കര്‍ താരത്തിന് റോള്‍ നല്‍കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ദില്‍ രാജു നിര്‍മ്മിക്കുന്ന ചിത്രം രാം ചരണിന്റെ 15ാമത് ചിത്രമാണ്. ചിത്രത്തില്‍ ബോളിവുഡ് താരം കിയാര അദ്വാനിയാണ് നായിക. സെപ്റ്റംബര്‍ 8ന് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും.
ഹൈദരാബാദില്‍ പ്രത്യേകം നിര്‍മ്മിച്ച സെറ്റിലാണ് ചിത്രീകരണം നടക്കുക. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഹൈദരാബാദില്‍ വെച്ചായിരിക്കും ചിത്രീകരിക്കുക. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ശങ്കറിന്റെ തീരുമാനം.
Post Your Comments