GeneralLatest NewsNEWSTV Shows

എപ്പോഴും പ്രസന്നവദനായി ഇരിക്കുന്ന പിള്ള ചേട്ടനുമായി കുറെയധികം കാര്യങ്ങൾ സംസാരിച്ചു: കൃഷ്ണകുമാർ

ഗോവ ഗവർണറുമായി കൂടികാഴ്ചനടത്തിയ സന്തോഷം പങ്കുവച്ചു കൃഷ്ണകുമാർ

സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ കൃഷ്ണകുമാർ. ഗോവ ഗവർണറും, ബിജെപി യുടെ സമുന്നതനായ നേതാവുമായ ശ്രി. പി എസ്. ശ്രീധരൻപിള്ളയുമായി കൂടിക്കാഴ്ച നടത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് കൃഷ്ണകുമാർ. കേരള രാജ്ഭവനിൽ വച്ച് ശ്രീധരൻ പിള്ളയെ കണ്ടത് സമൂഹമാധ്യമത്തിലൂടെ മനോഹരമായ കുറിപ്പിനൊപ്പമാണ് ആരാധകരോട് കൃഷ്ണകുമാർ പങ്കുവച്ചത്.

കുറിപ്പ് പൂർണ്ണ രൂപം

നമ്മുടെ ദിനങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതും നന്മയോടെ ആണെങ്കിൽ, നമ്മൾ അനുഗ്രഹീതരാണ് എന്ന് എനിക്ക് തോന്നാറുണ്ട്. ഇതൊന്നും സംഭവിച്ചില്ലെങ്കിൽ രണ്ടു പേരെ സഹായിച്ചു ദിവസം അവസാനിപ്പിക്കുക. മനസ്സുഖത്തോടെ ഉറങ്ങാൻ കഴിയും. ഇന്നലെ രാത്രി അപ്രതീക്ഷിതമായി ബഹുമാന്യനായ ഗോവ ഗവർണറും, ബിജെപി യുടെ സമുന്നതനായ നേതാവുമായ ശ്രി. പി എസ്. ശ്രീധരൻപിള്ള (പിള്ള ചേട്ടൻ) ന്റെ ഫോൺ വന്നു. “നാളെ ഞാൻ തിരുവനന്തപുരത്തു വരുന്നുണ്ട്. രാവിലെ 8 മണിക്ക് ഫ്രീ ആണെങ്കിൽ കേരള രാജ്ഭവനിൽ വെച്ച് കാണാം.” രാവിലെ തന്നെ രാജ് ഭവനിൽ ഹാജരായി. എപ്പോഴും പ്രസന്നവദനായി ഇരിക്കുന്ന പിള്ള ചേട്ടനുമായി കുറെയധികം കാര്യങ്ങൾ സംസാരിച്ചു.

read also: ഇനി ഒരു തിരിച്ചുവരവിന് സാധ്യതയില്ല വഴികള്‍ അടച്ചു: ആരാധകരെ നിരാശയിലാക്കി കൃഷ്ണകുമാറിന്റെ വാക്കുകൾ

അഭിഭാഷകനും കൂടി ആയതിനാൽ ചേട്ടനോട് സംസാരിക്കുമ്പോൾ രാഷ്ട്രീയത്തിനപ്പുറമുള്ള അറിവും അനുഭവവും നമുക്ക് നേടാനാകും. ഇതിനും പുറമെ ചേട്ടന്റെ കവിത സമാഹാരമായ Oh, Mizoram മിനെക്കുറിച്ചും ഇന്നു സംസാരിച്ചു. ഇറങ്ങാൻ നേരം ചേട്ടൻ രചിച്ച മറ്റൊരു പുസ്തകമായ Justice for All, Prejudice to None, എന്ന പുസ്തകത്തിന്റെയും ഒരു കോപ്പി എനിക്ക് സമ്മാനിച്ചു.

വളരെ സന്തോഷത്തോടെ ഇന്നേ ദിവസം ആരംഭിച്ചു. വളരെ വലിയ പദവിയിലിരിക്കുമ്പോഴും സ്നേഹത്തോടെയും കാരുണ്യത്തോടെയും, ഇടപെടുകയും സംസാരിക്കുകയും ചെയ്തു, ഇന്നത്തെ എന്റെ ദിനം സുദിനമാക്കിയ പിള്ളേചേട്ടനോട് നന്ദി പറഞ്ഞു കൊണ്ട് നിർത്തുന്നു. ഏവർക്കും ഒരു സുദിനം ആശംസിക്കുന്നു. ജയ്ഹിന്ദ്

shortlink

Related Articles

Post Your Comments


Back to top button