,കുടുംബപ്രേക്ഷകരുടെ പ്രിയതാരമാണ് കൃഷ്ണകുമാർ. കൂടെവിടെ എന്ന ജനപ്രിയ പരമ്പരയിൽ ആദി എന്ന അധ്യാപകനായി എത്തിയ കൃഷ്ണകുമാർ ഇപ്പോൾ പരമ്പരയിൽ നിന്നും അപ്രത്യക്ഷനാണ്. ആദി സാറിന്റെ അസാന്നിദ്ധ്യം ആരാധകരെ വലിയ വിഷമത്തിലാക്കിയിരുന്നു. ഋഷിയുടെ അച്ഛന് എന്തു പറ്റിയെന്ന അന്വേഷണം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുകയാണ് ആരാധകര്‍.
ഇലക്ഷന് റിസള്‍ട്ടിനു ശേഷം ഏപ്രിലില്‍ ആണ് അവസാനമായി ഇതില്‍ അഭിനയിച്ചതെന്നും അന്ന് എന്തോ കാരണം പറഞ്ഞ് തന്റെ കഥാപാത്രത്തെ മനപൂര്‍വ്വം ഒഴിവാക്കുകയായിരുന്നുവെന്നും കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.
read also: ഒരു പൂവിന്റെ പടമിട്ടാൽ പോലും സ്വയംഭോഗരംഗത്തിന്റെ പേരിൽ ട്രോൾ ചെയ്യുന്നു: സ്വര ഭാസ്കർ
‘ട്രസ്റ്റ് ദി ടൈമിംഗ് ഓഫ് ഗോഡ്’ എന്ന് ചിലര്‍ പറയും. ഞാന്‍ വിശ്വസിക്കുന്നത് ജിപിഎസ്സിലാണ്. ഗോഡ്സ് പൊസിസഷണിഗ് സിസ്റ്റം. ഇതെന്റെ അനുഭവമാണ്.. എന്റേത് മാത്രം..അതിനാല്‍ ജീവിതം പഠിപ്പിച്ചത് നന്മ ചിന്തിക്കു, നന്മ പറയു, നന്മ പ്രവര്‍ത്തിക്കു… നിങ്ങളെ തേടി നന്മ തന്നെ വരും’- എന്നെല്ലാം കൃഷ്ണകുമാർ കുറിച്ചു.
കൃഷ്ണകുമാറിന്റെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. തന്റെ പോസ്റ്റിന് വന്ന കമന്റുകള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോൾ താരം . സീരിയലില്‍ ആദിയായി തിരിച്ചു വരാന്‍ വേണ്ടി ഞാനും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു എന്ന ഒരു ആരാധകന്റെ കമന്റിന് ഇനി ഒരു തിരിച്ചുവരവിന് സാധ്യതയില്ല വഴികള്‍ അടച്ചു എന്നാണ് അദ്ദേഹം നല്കിയ മറുപടി.
Post Your Comments