സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ വരുന്ന മോശം കമന്റുകളിൽ പ്രതികരണവുമായി നടി സ്വര ഭാസ്കർ. സോഷ്യൽ മീഡിയയിൽ എന്തും പോസ്റ്റ് ചെയ്യാം എന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത് എന്നും, താൻ പലരുടെയും അശ്ലീല കമന്റിങ്ങിന് പലപ്പോഴും ഇരയായിട്ടുണ്ട് എന്നും സ്വര ഭാസ്കർ പറയുന്നു. ട്വിറ്ററിലൂടെയാണ് നടി തന്റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
‘ഞാനൊരു പൂവിന്റെ ചിത്രമിട്ടാൽ പോലും അത് ‘വീരേ ദി വെഡിങ്’ എന്ന തന്റെ ചിത്രത്തിലെ സ്വയംഭോഗരംഗവുമായി ബന്ധിപ്പിക്കപ്പെടും’ എന്നാണ്. ഇത്തരത്തിലുള്ള കമന്റുകൾ ഇനിയും ക്ഷമിക്കില്ല എന്നും, കർശന നടപടികൾ സ്വീകരിച്ച് സൈബർ സ്‌പേസിനെ വെറുപ്പിൽ നിന്നും, മതഭ്രാന്തിൽ നിന്നും, ബുള്ളിയിങ്ങിൽ നിന്നും ഒക്കെ വിമുക്തമാക്കാൻ പരിശ്രമിക്കും എന്നും സ്വര പറഞ്ഞു.
സിനിമയിലെ സ്വയംഭോഗ സീനിന്റെ പേരിൽ താൻ ഇങ്ങനെ നിരന്തരം ട്രോൾ ചെയ്യപെടുന്നതിൽ സങ്കടമില്ല എന്നും, സമൂഹത്തിന്റെ ഇരട്ടത്താപ്പിനെ മാത്രമാണ് അത് സൂചിപ്പിക്കുന്നത് എന്നും സ്വര പ്രതികരിച്ചു. മോശം പ്രതികരണങ്ങൾ മാത്രമല്ല സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്ക് കിട്ടുന്നത് എന്നും, സമാനമനസ്കരായ നിരവധി യുവതീയുവാക്കളുടെ വളരെ അനുകൂലമായ പ്രതികരണങ്ങളും തന്റെ സിനിമയിലെ ബോൾഡ് ആയ രംഗങ്ങൾക്കും ഡയലോഗുകൾക്കും കിട്ടുന്നുണ്ട് എന്നത് പ്രതീക്ഷക്ക് വക നൽകുന്നുണ്ട് എന്നും സ്വര ഭാസ്കർ കൂട്ടിച്ചേർത്തു.
https://www.instagram.com/p/CSzbmlUoV4q/?utm_source=ig_embed&ig_rid=b6235042-48a3-4756-9af1-dec09180c16d
Post Your Comments