സോഷ്യൽ മീഡിയ തട്ടിപ്പുകൾ വീണ്ടും സജീവമാകുന്നു. നഗ്നവീഡിയോകളും സ്വകാര്യ ചിത്രങ്ങളും മാത്രമല്ല മോർഫിങ്ങും വ്യാപകമായി നടത്തി സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഫേസ്ബുക്ക് മെസ്സെഞ്ചറിൽ വീഡിയോ കാൾ വിളിക്കുന്ന അപരിചിതരുടെ തട്ടിപ്പുകൾ തുറന്നു കാട്ടുകയാണ് ആര്യൻ.
പ്രൊഫൈൽ ചിത്രം ചേർത്ത് സ്വയംഭോഗം ചെയ്യുന്ന വീഡിയോ നിർമ്മിക്കുകയും ചോദിക്കുന്ന കാശ് നൽകിയില്ലെങ്കിൽ അത് സുഹൃത്തുകൾക്ക് അയച്ചു കൊടുക്കുകയും ചെയ്യുമെന്ന ഭീഷണിയാണ് ഇത്തരം തട്ടിപ്പുകളുടെ പൊതു രീതി. ഒരു സുഹൃത്തിനു സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചുകൊണ്ട് ജാഗ്രതാ നിർദ്ദേശം നൽകുകയാണ് താരം.
read also: ഒരു ഫാൻ ബോയ്‍യുടെ സ്വപ്‍നം സത്യമാവുന്ന നിമിഷം: കമൽ ഹാസനൊപ്പമുള്ള അനുഭവത്തെ കുറിച്ച് നരെയ്ൻ
ആര്യന്റെ കുറിപ്പ് പൂർണ്ണ രൂപം
ഇന്ന് സുഹൃത്തിന് സംഭവിച്ചത്.
പെട്ടെന്ന് ഫേസ്ബുക്ക് മെസ്സെഞ്ചറിൽ ഒരു വീഡിയോ കോൾ വരുന്നൂ.
ഓപ്പൺ ചെയ്യുന്നൂ പക്ഷേ ആരെയും കാണുന്നില്ല. ഒരു 5 സെക്കന്റ് നീണ്ട് നിൽക്കുന്ന കോൾ കട്ട് ആവുന്നൂ. ഒരു 15 മിനിറ്റിന് ശേഷം ഇദ്ദേഹത്തിന് മെസഞ്ചറിൽ ഒരു വീഡിയോ വരുന്നൂ. അതിൽ ഇദ്ദേഹത്തിന്റെ “ഹലോ ഹലോ “ എന്ന് സംസാരിക്കുന്ന തുടക്കം, അതിന് ശേഷം ഇദ്ദേഹത്തിന്റെത് എന്ന് തോന്നിപ്പിക്കുന്ന വേറെ ആരുടേയോ ഉടലും ജനനേന്ദ്രിയവും – ഒരു സ്വയംഭോഗം episode. അവസാനം ഇദ്ദേഹത്തിന്റെ പ്രൊഫൈൽ സ്ക്രീൻ ഷോട്ടുകൾ.
അവർ ഈ വീഡിയോ അയച്ചതിന് ശേഷം വന്നത് ഒരൊറ്റ sentence – pay money or will upload.
എന്റെ സുഹൃത്ത് ആ message ന് ഒന്നും reply കൊടുത്തില്ല. ഇപ്പോൾ സുഹൃത്തിന്റെ ഫേസ്ബുക്കിലെ മറ്റ് സുഹൃത്തുക്കൾക്ക് ഈ “മനോഹര” വീഡിയോ അയച്ച് കൊടുത്ത് കൊണ്ടിരിക്കുകയാണ്. ഭീഷണികൾ തുടരുകയാണ്.
ഇതേപോലെ അനുഭവം ഉണ്ടായ മറ്റൊരു സുഹൃത്ത് അദ്ദേഹം അദ്ദേഹത്തിന്റെ ഫോൺ നമ്പർ ഫേസ്ബുക്കിൽ പബ്ലിക്ക് അറ്റാച്ച് ചെയ്ത് ഇട്ടിരുന്നൂ. അത് എടുത്ത് whatsapp ലും attack ചെയ്‌തിരുന്നൂ. ഈ വീഡിയോ കോൾ കെണിയിൽ ഇനി വീഴുന്നത് ഒരു പെൺകുട്ടി ആണെങ്കിലോ..? അപ്പോൾ ആ രീതിയിൽ ഉള്ള വീഡിയോയും, ത്രെട്ടുകളും..
So friends please be careful.
Video call sudden ആയി വന്നാൽ just ignore.
Post Your Comments