സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം അന്യന്റെ ഹിന്ദി റീമേക്ക് അനിശ്ചിതത്വത്തില്‍. വിക്രം നായകനായെത്തിയ അന്യൻ പതിനാറു വർഷങ്ങൾക്ക് ശേഷമാണ് ഹിന്ദിയിൽ ഒരുക്കുന്നത്. എന്നാൽ നിര്‍മാതാവ് ആസ്‌കര്‍ രവിചന്ദ്രന്‍ ഇതിനെതിരെ രംഗത്ത്. സംവിധായകന്‍ ശങ്കറിനെതിരേയും ഹിന്ദി പതിപ്പിന്റെ നിര്‍മാതാവ് ജയന്തിലാല്‍ ഗഡക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയാണെന്ന് രവിചന്ദ്രന്‍ അറിയിച്ചു. സിനിമയുടെ പകര്‍പ്പവകാശം തനിക്ക് സ്വന്തമാണെന്നും തന്റെ സമ്മതം ഇല്ലാതെ അവര്‍ക്ക് സിനിമ റീമേക്ക് ചെയ്യാനാവില്ലെന്നും രവിചന്ദ്രന് പറഞ്ഞു.
ഈ വിഷയത്തില്‍ നേരത്തെ രവിചന്ദ്രന്‍ ശങ്കറിനെതിരെ സൗത്ത് ഇന്ത്യന്‍ ഫിലിം ചേമ്ബറില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ അന്യന്‍ സിനിമയുടെ കഥയും തിരക്കഥയും തന്റേതാണെന്നും അതില്‍ മറ്റൊരാള്‍ക്ക് ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നുമാണ് സംവിധായകൻ ശങ്കർ മുമ്പ് പ്രതികരിച്ചത്. ‘ശങ്കറിന് എന്ത് വേണമെങ്കിലും അവകാശപ്പെടാം. പക്ഷെ എല്ലാവര്‍ക്കും അറിയാം ‘അന്യന്‍’ എന്റെ സിനിമയാണെന്ന്. ഞാനാണ് ശങ്കറിനെ സംവിധാനം ചെയ്യാന്‍ ഏല്‍പ്പിച്ചത്’ രവിചന്ദ്രന്‍ പറഞ്ഞു. മദ്രാസ് ഹൈക്കോടതിയിലാണ് രവിചന്ദ്രന്‍ പരാതി സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
read also: മുടി വില്ലനായി: മയക്കുമരുന്ന് കേസിൽ നടി സഞ്ജന ഗല്‍റാണിയ്ക്ക് തിരിച്ചടിയായി ഫോറന്‍സിക് റിപ്പോര്‍ട്ട്
ഹിന്ദിയില്‍ രണ്‍വീര്‍ സിങ്ങ് ആണ് നായകനായെത്തുന്നത്. അന്യന്‍ നേരത്തെ അപരിചിത് എന്ന പേരില്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു.
Post Your Comments